പാട്ന: ബിഹാറിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹർസാ ജില്ലയിലായിരുന്നു സംഭവം. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാധേശ്വർ ധാം ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി അമ്മയ്‌ക്കൊപ്പം മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമിക്കപ്പെട്ടത്. നടന്നു പോകുന്നതിനിടെ കാറിൽ എത്തിയ നാലംഗ സംഘം കുട്ടിയെ പിടിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. അമ്മ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തള്ളി വീഴ്‌ത്തി സംഘം കുട്ടിയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് പീഡനത്തിന് ഇരയാക്കി വഴിയിൽ ഉപേക്ഷിച്ചു.
പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടിന് പരിസരത്തായി കട നടത്തുന്ന ഫിറോസ്, നിസാം എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
Comments