ഭീകരവാദ സംഘടനകൾക്ക് വേണ്ടി പണം ശേഖരിച്ചു ; ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്കെതിരെ അന്വേഷണം ശക്തമാക്കി എൻ ഐ എ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദ സംഘടനകൾക്ക് വേണ്ടി പണം ശേഖരിച്ചു ; ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്കെതിരെ അന്വേഷണം ശക്തമാക്കി എൻ ഐ എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 03:25 pm IST
FacebookTwitterWhatsAppTelegram

ജമ്മു : ഭീകരവാദികൾക്ക് പ്രവർത്തിക്കുവാനുള്ള പണം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ നിരോധിത ഭീകര സംഘടനായ ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള നിരവധി പ്രദേശങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌. തീവ്രവാദ സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്‌ബ എന്നിവർക്ക് പ്രവർത്തിക്കുവാനായി സാമ്പത്തിക ശേഖരണം നടത്തിയ രണ്ട് ജമാ അത്തെ ഇസ്ലാമി തീവ്രവാദികളെയും എൻ ഐ എ അന്വേഷിക്കുന്നുണ്ട്.

ജമാ അത്തെ ഇസ്ലാമി വിദേശത്തു നിന്നും, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഭീകരവാദ പ്രവർത്തനത്തിനായി പണം ശേഖരിക്കുന്ന വിവരം ലഭിച്ചതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. . ഇസ്ലാമിക മത ഗ്രന്ഥമായ ഖുറാനിലെ സക്കാത്ത്, മൗദ, ബൈത്ത്- ഉൽ തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇവർ പണം ശേഖരിക്കുന്നത്. കേരളമുൾപ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തനമുള്ള ജമാ അത്തെ ഇസ്‌ലാമിക്ക് നിരോധനമുള്ളത് ജമ്മു കാശ്മീരിൽ മാത്രമാണ്. ഇവർക്ക് രാജ്യത്തിനകത്തു നിന്നും വലിയ സാമ്പത്തിക സഹായം ലഭിക്കാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ജീവകാരുണ്യ പ്രവർത്തനവും, മത പഠനത്തിനുമെന്ന വ്യജേനെയാണ് ഇവർ പണം കൈപ്പറ്റുന്നത്. എന്നാൽ ഈ പണം ഭീകരവാദ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞു. എൻ ഐ എ മുൻപ് അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതിൽ നിന്നും ഈ വിവരങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. കേരളമുൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ജമാ അത്തെ ഇസ്ലാമി നടത്തുനിന്ന പ്രവർത്തനങ്ങൾ അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ചെറുപ്പക്കാരിൽ തീവ്ര മത ചിന്ത വളർത്തി ഭീകര പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുകയാണ് ജമാ അത്തെ ഇസ്ലാമി ചെയ്യുന്നത്. പാക്കിസ്താൻ , അഫ്ഗാനിസ്ഥാൻ, സിറിയ പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവരുടെ ഇടയിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു.

ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുകയും , വിഘടനവാദം വളർത്തുകയും , സംസ്ഥാനത്ത് നടന്ന പല ഭീകര പ്രവർത്തനത്തിനും ഇവരുടെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് ജമാ അത്തെ ഇസ്ലാമിയെ 2019ൽ 5 വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. രാജ്യത്ത് ഇന്നും നിരവധി തീവ്രവാദ ഗ്രൂപ്പുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകൾക്ക് പല സംസ്ഥാനങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലമിക തീവ്രവാദം രാജ്യത്തെ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും ഇവർക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.

Tags: TerroristNIAjama athe islamibanLASHKAR E THOIBA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies