ഇഡി പിടിച്ചെടുക്കുന്ന കളളപ്പണം എന്ത് ചെയ്യും? പലർക്കും അറിയാത്ത ഉത്തരം ഇതാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡി പിടിച്ചെടുക്കുന്ന കളളപ്പണം എന്ത് ചെയ്യും? പലർക്കും അറിയാത്ത ഉത്തരം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 10:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മൂന്ന് മാസത്തിനിടെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 100 കോടിയോളം രൂപയാണ്. ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജി പ്രതിയായ അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് 50 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് ഇഡി പരിശോധന ശക്തമാക്കിയതും കൂടുതൽ പണം പിടിച്ചെടുത്തതും. എന്നാൽ ഇഡി പിടിച്ചെടുക്കുന്ന ഈ പണം എന്ത് ചെയ്യുന്നുവെന്നത് പലർക്കും ഇന്നും അറിയില്ല.

പണം പിടിച്ചെടുക്കാൻ അന്വേഷണ ഏജൻസിയെ അനുവദിച്ചിട്ടുണ്ടെങ്കിലും, കണ്ടെടുത്ത പണം അവരുടെ പക്കൽ സൂക്ഷിക്കാൻ ഏജൻസിക്ക് സാധിക്കില്ല. പ്രോട്ടോക്കോൾ അനുസരിച്ച്, പിടിച്ചെടുക്കുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഇഡി പ്രതികൾക്ക് അവസരം നൽകും. എന്നാൽ നിയമാനുസൃതമായ ഉത്തരം നൽകാനോ പണത്തിന്റെ ഉറവിടം വിശദീകരിക്കാനോ അതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനോ പ്രതിക്ക് സാധിക്കാതെ വന്നാൽ അത് കണക്കിൽപ്പെടാത്ത പണമായും, അനധികൃതമായി സമ്പാദിച്ച പണമായും കണക്കാക്കപ്പെടും.

ഇത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) പിടിച്ചെടുത്ത പണം എന്ന വകുപ്പിന് കീഴിലാണ് ഉൾപ്പെടുത്തുക. പണം എണ്ണി തിട്ടപ്പെടുത്താൻ ഇഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായം തേടും. നോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ ഇഡി ഉദ്യോഗസ്ഥർ ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജപ്തി പട്ടിക തയ്യാറാക്കും.

മൊത്തം പണത്തിന്റെ വിശദാംശങ്ങളും 2000, 500, 100 എന്നിങ്ങനെയുള്ള കറൻസി നോട്ടുകളുടെ എണ്ണവും ഈ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീട്, സാക്ഷികളുടെ സാന്നിധ്യത്തിൽ പെട്ടികളിൽ അടച്ചുവെച്ച് സീൽ ചെയ്യും. പിടിച്ചെടുക്കൽ മെമ്മോ തയ്യാറാക്കിക്കഴിഞ്ഞാൽ, കണ്ടെടുത്ത പണം ആ സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് അയയ്‌ക്കും. അവിടെ അത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേഴ്സണൽ ഡെപ്പോസിറ്റ് (പിഡി) അക്കൗണ്ടിന് കീഴിൽ നിക്ഷേപിക്കും. ഈ പണം നേരെ കേന്ദ്ര സർക്കാർ ട്രഷറിയിലും നിക്ഷേപിക്കുന്നു.

പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ ബാങ്കിനോ സർക്കാരിനോ ഉപയോഗിക്കാൻ കഴിയില്ല. അന്വേഷണ ഏജൻസി ഒരു താൽക്കാലിക അറ്റാച്ച്മെന്റ് ഓർഡർ തയ്യാറാക്കും. ആറ് മാസത്തിനുള്ളിൽ ഒരു അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ഈ അറ്റാച്ച്മെന്റ് ഉറപ്പാക്കും.

പിടിച്ചെടുത്ത പണം ഉപയോഗിച്ചതിന്റെ ആനുകൂല്യം പ്രതിക്ക് നഷ്ടമാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറ്റാച്ച്‌മെന്റ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ, കേസിൽ വിചാരണ അവസാനിക്കുന്നതുവരെ പണം ബാങ്കിൽ തന്നെ ഉണ്ടാകും. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പണം കേന്ദ്രത്തിന്റെ സ്വത്താകും. പ്രതിയെ കോടതി വെറുതെവിട്ടാൽ പണം തിരികെ നൽകും.

Tags: EDMoneyENFORCEMENT DIRECTORATEmoney laundering10 crore
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies