എഐസിസി പ്രസിഡന്റ് ആകാൻ അശോക് ഗെഹ്‌ലോട്ടിന് വിമുഖത; രാഹുലിനെ നിയമിക്കണമെന്ന പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി-Passes Resolution To Make Rahul Gandhi Congress President
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐസിസി പ്രസിഡന്റ് ആകാൻ അശോക് ഗെഹ്‌ലോട്ടിന് വിമുഖത; രാഹുലിനെ നിയമിക്കണമെന്ന പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി-Passes Resolution To Make Rahul Gandhi Congress President

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 09:16 am IST
Facebook
Twitter
WhatsAppTelegram

എഐസിസി പ്രസിഡന്റ് ആകുമെന്ന അഭ്യൂഹങ്ങളെ തളളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് ഗെഹ്ലോട്ട് പാർട്ടിയുടെ തലവനാകില്ലെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ്. അധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയമിക്കുന്നതിനുള്ള അനൗപചാരിക പ്രമേയം രാജസ്ഥാൻ കോൺഗ്രസ് ശനിയാഴ്ച ഏകകണ്ഠമായി പാസാക്കി. ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ തിരഞ്ഞെടുത്ത പ്രതിനിധികളുടെ യോഗത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രമേയം.

രാഹുൽ ഗാന്ധിക്ക് അനുകൂലമായി കൈകൾ ഉയർത്താൻ മുഖ്യമന്ത്രി പ്രതിനിധികളോട് ആവശ്യപ്പെടുകയും എല്ലാ നേതാക്കളും അദ്ദേഹത്തിന്റെ നിർദ്ദേശത്തെ പിന്തുണക്കുകയും ചെയ്തു. സംസ്ഥാന അധ്യക്ഷന്മാരെ നിയമിക്കാനും മറ്റ് നിയമനങ്ങൾ നടത്താനും ദേശീയ പാർട്ടി അധ്യക്ഷന് അധികാരം നൽകണമെന്ന പ്രമേയവും യോഗത്തിൽ പ്രതിനിധികൾ പാസാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് രാഹുൽ ഗാന്ധിയെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി.

എല്ലാവരും കൈകൾ ഉയർത്തി അതിനെ പിന്തുണച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രതാപ് സിംഗ് ഖച്ചരിയവാസ് പറഞ്ഞു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും നിയമിക്കാനുള്ള അവകാശം പാർട്ടി ഹൈക്കമാൻഡിന് വിട്ടുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്പൂരിൽ നടന്ന യോഗത്തിൽ കോൺഗ്രസ് സംസ്ഥാന ഇൻചാർജ് അജയ് മാക്കൻ, സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസർ (പിആർഒ) രാജേന്ദ്ര കുംപാവത്, സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന ഘടകത്തിന്റെ പ്രമേയം. സെപ്തംബർ 24നും 30നും ഇടയിൽ അധ്യക്ഷനാകാനുളള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാൻ 2017ൽ സംസ്ഥാന ഘടകങ്ങളും സമാനമായ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് ശേഷം അദ്ദേഹം രാജിവച്ചു.

ഒക്ടോബർ 17നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഗെഹ്‌ലോട്ട് അധ്യക്ഷനാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പാർട്ടി അധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം തന്റെ എതിരാളി സച്ചിൻ പൈലറ്റിന് വിട്ടുനൽകേണ്ടി വരുമെന്ന ഭയം ഗെഹ്ലോട്ടിനുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഗെഹ്‌ലോട്ടിനുളള വിമുഖതയുടെ കാരണം അതാണ്.

Tags: rajasthanRahul GandhiAICCAshok Gehlotഅശോക് ഗെഹ്ലോട്ട്
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies