മഹാരാഷ്ട്രയിൽ ഉപ്പ് വെച്ച കലമായി ഉദ്ധവ് പക്ഷം; ലോക്സഭാംഗം ഗജാനൻ കീർത്തികാർ ഷിൻഡെ ക്യാമ്പിൽ; 18ൽ 13 സേന എം പിമാരും ബിജെപി സഖ്യത്തിനൊപ്പം- Shiv Sena MP Gajanan Kirtikar joins BJP alliance
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ ഉപ്പ് വെച്ച കലമായി ഉദ്ധവ് പക്ഷം; ലോക്സഭാംഗം ഗജാനൻ കീർത്തികാർ ഷിൻഡെ ക്യാമ്പിൽ; 18ൽ 13 സേന എം പിമാരും ബിജെപി സഖ്യത്തിനൊപ്പം- Shiv Sena MP Gajanan Kirtikar joins BJP alliance

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 10:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. മുതിർന്ന സേന നേതാവും ലോക്സഭാംഗവുമായ ഗജാനൻ കീർത്തികാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കൊപ്പം ചേർന്നു. ഇതോടെ, ശിവസേനയുടെ 18 ലോക്സഭാംഗങ്ങളിൽ 13 പേരും ബിജെപി സഖ്യത്തിനൊപ്പമായി.

മഹാരാഷ്‌ട്രയിലെ ശിവസേന എം എൽ എമാരിൽ 56ൽ 40 പേരും നേരത്തേ തന്നെ ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന ബാലാസാഹേബ് ഘടകത്തിൽ ചേർന്നിരുന്നു. ഏകനാഥ് ഷിൻഡെ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ സഖ്യത്തിന്റെ പ്രാധാന്യം ഉദ്ധവ് താക്കറെക്ക് മനസ്സിലാക്കി കൊടുക്കാൻ താൻ ആവത് ശ്രമിച്ചുവെന്നും, ഉദ്ധവിന്റെ നിഷേധാത്മക സമീപനമാണ് തന്നെ ഈ തീരുമാനത്തിൽ എത്തിച്ചതെന്നും ഗജാനൻ കീർത്തികാർ വ്യക്തമാക്കി.

കോൺഗ്രസുമായും എൻസിപിയുമായും കൂട്ട് ചേരാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് ഗജാനൻ കീർത്തികാർ അഭിപ്രായപ്പെട്ടു. രാഹുൽ ശിവാലെ, ഭാവന ഗാവ്ലി, കൃപാൽ തുമാനെ, ഹേമന്ദ് ഗോഡ്സേ, സദാശിവ് ലോഖൺഡേ, പ്രതാപ് റാവു ജാധവ്, ധൈര്യശീൽ മാനെ, ശ്രീകാന്ത് ഷിൻഡെ, ഹേമന്ത് പാട്ടീൽ, രാജേന്ദ്ര ഗാവിത്, സഞ്ജയ് മണ്ഡലിക്, ശ്രീരംഗ് ബാർനെ എന്നിവരാണ് നേരത്തേ ഷിൻഡെ പക്ഷത്ത് ചേർന്ന ശിവസേനയുടെ പാർലമെന്റ് അംഗങ്ങൾ.

Tags: BJPudhav thackerayShiv SenaEknath Shinde
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies