ടൊറന്റോ : കാനഡയിൽ നടന്ന അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 20 കാരനായ കാർത്തിക് സെയ്നിയാണ് മരിച്ചത്.
ടൊറന്റോയിൽ വച്ചാണ് അപകടം നടന്നത്. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗത്തിൽ വന്ന ട്രക്ക് വിദ്യാർത്ഥിയെ ഇടിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ട്രക്ക് അൽപ ദൂരം വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
2021 ലാണ് ഹരിയാന സ്വദേശിയായ കാർത്തിക് ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയത്. ഷെരിഡൻ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാർത്തികിന്റെ അകാല മരണത്തിൽ തങ്ങൾ അതീവ ദുഃഖിതരാണെന്നും വിദ്യാർത്ഥിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും കോളേജ് വ്യക്തമാക്കി. കാർത്തിക്കിന്റെ മൃതദേഹം ഉടൻ സ്വദേശത്തേക്ക് നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
Comments