പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 06:21 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കാതെ ഇന്ത്യയിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതിക്ഷിക്കേണ്ട എന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു.

‘ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. അത് നീക്കം ചെയ്തിട്ട് ഇപ്പോൾ എത്ര വർഷമായി. ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിച്ചോ?. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഇപ്പോഴും ഭീഷണി തുടരുകയാണ്’ എന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അടുത്തിടെ, പാകിസ്താൻ പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ(എൽഇടി) ,ഓഫ്‌ഷൂട്ട് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നീ സംഘടനകൾ പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് നേരെ ഭീഷണി മുഴക്കിയിരുന്നു. ഈ മാസം ആദ്യം, 56 കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ ഹിറ്റ്‌ലിസ്റ്റും ടിആർഎഫ് പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ നാഷണൽ കോൺഫറൻസ് നേതാവ് ചോദ്യം ചെയ്തത്.

പാകിസ്താനുമായി സമാധാന ചർച്ചകൾക്ക് ഇന്ത്യ തുടക്കമിടണമെന്നാണ് തന്റെ ആവശ്യമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘അറബ് ബന്ധങ്ങൾ ശക്തമാക്കുമെന്ന് ഇപ്പോഴത്തെ സർക്കാരിന് കീഴിലുള്ള ഇന്ത്യ പറയുന്നു. എന്നാൽ ഇതിൽ സത്യസന്ധതയുണ്ടോ?. നമ്മുടെ അയൽ രാജ്യവുമായി മികച്ച ബന്ധം പുലർത്താൻ എന്താണ് ഇന്ത്യ തയ്യാറാകാത്തത്. പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിച്ചില്ലെങ്കിൽ, ഇന്ത്യയിൽ ഒരിക്കലും സമാധാനം പ്രതീക്ഷിക്കേണ്ട. മുസ്ലിങ്ങൾ രാജ്യദ്രോഹികളല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ മുസ്ലിങ്ങളെ വലിയ തോതിൽ നശിപ്പിക്കുന്നു’ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

 

Tags: Jammu Kashmirterrorismarticle 370farooq abdulla
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies