പാക് ചാര ഏജൻസികൾക്ക് സിം കാർഡുകളും ഒടിപികളും പങ്കിട്ടു; ഒഡീഷയിൽ മൂന്ന് പേർ കസ്റ്റഡിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ചാര ഏജൻസികൾക്ക് സിം കാർഡുകളും ഒടിപികളും പങ്കിട്ടു; ഒഡീഷയിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 08:20 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: പാക് ചാര ഏജൻസികൾക്ക് അനധികൃതമായി സിം കാർഡുകളും ഒടിപികളും കൈമാറിയ മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ പിടികൂടിയത്. പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായും ഐഎസ്‌ഐ ഏജന്റുമാരുമായും പാകിസ്താനിലും ഇന്ത്യയിലുമായി ഇത്തരത്തിൽ അനധികൃത കൈമാറ്റം നടത്തിയതിനാണ് അറസ്റ്റ്.

പിടിയിലായവർ മറ്റ് ആളുകളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വൻ തോതിൽ സിമ്മുകൾ കൈക്കലാക്കുകയും ഇതിൽ നിന്ന് ലഭ്യമാകുന്ന ഒടിപികൾ പാകിസ്താനിലെയും ഇന്ത്യയിലെയും ചില പിഐഒ, ഐഎസ്‌ഐ ഏജന്റുമാർ ഉൾപ്പെടെയുള്ള വിവിധ ആളുകൾക്ക് വിൽക്കുകയും ചെയ്തു.

ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒഡീഷ എസ്ടിഎഫ് നയാഗർ, ജാജ്പൂർ ജില്ല എന്നിവിടങ്ങളിൽ നിന്നുമുള്ള മൂന്ന് പ്രതികളെയാണ് സംഭവത്തിൽ പിടികൂടിയത്. പഠാണിസമന്ത് ലെങ്ക, ഐടിഐ ടീച്ചറായി ജോലി ചെയ്യുന്ന സരോജ് കുമാർ നായക്, സൗമ്യ പട്‌നായിക് എന്നിവരെയാണ് പിടികൂടിയത്.

ഇവരിൽ നിന്നും 19 മൊബൈൽ ഫോണുകൾ, 47 പ്രീ-ആക്ടീവേറ്റഡ് സിം കാർഡുകൾ, 61 എടിഎം കാർഡുകൾ, 23 സിം കവറുകൾ ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ എടുക്കുന്നതിനും ആമസോൺ, ഫ്‌ളിപ്പകാർട്ട് എന്നീ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളിലും വിവിധ അക്കൗണ്ടുകളും സൃഷ്ടിയ്‌ക്കുന്നതിനാണ് ഒടിപികൾ ഉപയോഗിച്ചത്. കൂടാതെ ഇമെയിൽ അക്കൗണ്ടുകൾക്കായും ഇവ ഉപയോഗിക്കുന്നു. ഈ അക്കൗണ്ടുകൾ ഒരു ഇന്ത്യൻ പൗരന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും യഥാർത്ഥത്തിൽ പാക്കിസ്താനിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്.

സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ ചാരവൃത്തി, തീവ്രവാദികളുമായുള്ള ആശയവിനിമയം, ഇന്ത്യാ വിരുദ്ധ പ്രചാരണം, സമൂഹമാദ്ധ്യമങ്ങളിൽ രാജ്യ വിരുദ്ധമായി ഭിന്നിപ്പിക്കുന്ന വികാരങ്ങൾ വളർത്തൽ, ലൈംഗികാതിക്രമം, ഹണി ട്രാപ്പിംഗ് തുടങ്ങിയ വിവിധ തരത്തിലുള്ള രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നതായി കണ്ടെത്തി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളിലൂടെ ഭീകരർക്കുൾപ്പെടെ സാധനങ്ങൾ ഇവർ എത്തിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.

Tags: Arrestsim cardkerala
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies