കേരളത്തിൽ നടക്കുന്നത് കുടുംബ ഭരണം; മുഖ്യമന്ത്രിയും മരുമകനുമാണ് കേരളം ഭരിക്കുന്നത്; അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയുടെ പാർട്ട് ബി ആണ് പിണറായി സർക്കാർ: കെ. അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നടക്കുന്നത് കുടുംബ ഭരണം; മുഖ്യമന്ത്രിയും മരുമകനുമാണ് കേരളം ഭരിക്കുന്നത്; അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയുടെ പാർട്ട് ബി ആണ് പിണറായി സർക്കാർ: കെ. അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയുടെ പാർട്ട് ബി ആണ് പിണറായി സർക്കാർ എന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിലും കേരളത്തിലും നടക്കുന്നത് കുടുംബ ഭരണമാണെന്നും അണ്ണാമലൈ തുറന്നടിച്ചു. ജനം ടിവിയുടെ തമിഴ് ഡിജിറ്റൽ പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തതിനു ശേഷം പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഒരു ക്ലീൻ പൊളിറ്റിക്‌സ് ഇന്ന് ആവശ്യമാണ്. വലിയ ഒരു മാറ്റം തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഉണ്ടാകണം. അങ്ങനെയൊരു മാറ്റം വരുത്താൻ ബിജെപിയെ കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടും മാത്രമെ സാധിക്കുകയുള്ളൂ എന്ന് തമിഴ് ജനത തിരിച്ചറിയുന്നു. അഴിമതിക്കെതിരെ തമിഴകത്ത് ബിജെപി ശബ്ദിക്കും. ജൂലൈ 28-ന് ‘എൻ മൺ എൻ മക്കൾ’ എന്ന പേരിൽ പദയാത്ര ബിജെപി സംഘടിപ്പിക്കുകയാണ്. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ബിജെപി യാത്ര നടത്തും.

തമിഴ്‌നാട്ടിൽ ഒരു ക്ലീൻ പൊളിറ്റിക്‌സ് വരേണ്ടതിന്റെ പ്രാധാന്യവും ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ച അത്ഭുതകരമായ വികസന പ്രവർത്തനങ്ങളും തമിഴ്‌നാടിനും തമിഴ്മക്കൾക്കും അദ്ദേഹം നൽകിയ ആദരവും ജനങ്ങളെ ബിജെപി ബോധ്യപ്പെടുത്തും. തമിഴ്‌നാടിനെ അഴിമതി മുക്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അത് വലിയ ഒരു യുദ്ധമാണ്. ആ യുദ്ധം ചെയ്യാൻ തമിഴ്‌നാട് ബിജെപി എല്ലാ രീതിയിലും ഒരുങ്ങി കഴിഞ്ഞു. ഡിഎംകെയുടെ അഴിമതികൾ എല്ലാം ബിജെപി പുറത്തുകൊണ്ടുവരും. മാത്രമല്ല, ഏകീകൃത സിവിൽ കോഡ് രാജ്യത്ത് വരേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തും. എല്ലാ ജനങ്ങളും യുസിസിയെ സ്വീകരിക്കുന്നുണ്ട്. ചില രാഷ്‌ട്രീയ പാർട്ടികളാണ് ഇതിനെതിരെ സംസാരിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ യുസിസിയെ എതിർക്കുന്നു. വിഭജിച്ച് ഭരിക്കുക എന്നതാണ് ഡിഎംകെയുടെ ലക്ഷ്യം. അതിനാലാണ് അവർ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത്. ഏകീകൃത സിവിൽ കോഡിന്റെ കരട് വിജ്ഞാപനം വരുന്നതോടെ എല്ലാവർക്കും അതെന്താണെന്ന് ബോധ്യപ്പെടും.

കേരളം മനോഹരമായ, സൗഹൃദപരമായ ഒരു സംസ്ഥാനമാണ്. ദൈവത്തിന്റെ സ്വന്തം നാടാണ്. കഴിഞ്ഞ 17 വർഷമായി ഞാൻ ശബരിമലയിൽ ദർശനം നടത്തുന്ന വ്യക്തിയാണ്. അതിനാൽ തന്നെ കേരളവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. കേരളത്തിന്റെ പല പ്രദേശങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. സാധാരണക്കാരായ, സ്വന്തം സംസ്‌കൃതിയെ ചേർത്തു പിടിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിനാവശ്യം നല്ലൊരു സർക്കാരാണ്. അഴിമതി രഹിത ഭരണവും വികസനവുമാണ് കേരളത്തിനാവശ്യം. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് സർക്കാർ എന്താണ് ചെയ്യുന്നത്. ഡിഎംകെയുടെ പാർട്ട് ബി ആണ് കേരളത്തിലെ പിണറായി സർക്കാർ. ഡിഎംകെയുടേത് പോലെ തന്നെ കുടുംബ ഭരണമാണ് കേരളത്തിലും നടക്കുന്നത്. മുഖ്യമന്ത്രിയും മരുകനുമാണ് കേരളം ഭരിക്കുന്നത്. കേരളാ രാഷ്‌ട്രീയത്തിലും ബിജെപി മാറ്റം സൃഷ്ടിക്കും- എന്നും കെ. അണ്ണാമലൈ ജനം ടിവിയോട് പ്രതികരിച്ചു.

Tags: BJPCPIMPinarayi VijayandmkPinarayi Governmentk annamalai
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies