പൂഞ്ചിൽ ഭീകരരെ തുരത്താൻ ഓപ്പറേഷൻ ആരംഭിച്ചതിനു പിന്നാലെ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയ്‌ക്ക് സമീപം നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് സൈനിക സംഘം വധിച്ചത്.
നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇന്ത്യൻ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതെന്ന് പ്രതിരോധ വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞാഴ്ച ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ജൂലൈ 11-ന് നൗഷേര സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കെതിരെയും സൈന്യം വെടിയുതിർത്തു. രണ്ട് ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ടുപേർ പരിക്കുകളോടെ പാക് അതിർത്തി കടക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. തുടർന്ന് ഭീകരരിൽ നിന്നും സൈനികർ തോക്കുകളടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തിരുന്നു
Comments