‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 08:12 am IST
FacebookTwitterWhatsAppTelegram

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി, പിന്നാലെ നടപടി ക്രമങ്ങള്‍ പാലിച്ച് സുരക്ഷാ പരിശോധനയ്‌ക്ക് പന്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇപ്പോള്‍ എന്തായാലും ഈ സംഭവം വിചിത്രമായി തോന്നില്ല. കാരണം മൈക്കിനെയും ആംപ്ലിഫെയറിനെയും പ്രതിയാക്കി കസ്റ്റഡിയിലെടുത്തതല്ലേ..

എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടില്‍ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന രീതിയില്‍ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് ഇവരുടെ വിശദീകരണം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വൈറലായത്.

നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലായിരുന്നു കുട്ടികളുടെയും യുവാക്കളുടെയും ഫുട്‌ബോള്‍ കളി. ഈ സമയം വാഹന പരിശോധനക്കെത്തിയ പോലീസ് ജീപ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്ത് കൊള്ളുമെന്നും കുട്ടികള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പോലീസിനെന്ത് ഗ്രൗണ്ട്…ഫുട്‌ബോള്‍…. എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍.

കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലില്‍ കൊണ്ടതോടെ നിലമറന്ന പോലീസുകാര്‍ കുട്ടികളുടെ കളി മുടക്കി. നെട്ടൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫുട്‌ബോള്‍ കസ്റ്റഡിയിലെടുത്തു. ജീപ്പുമായി സ്റ്റേഷനിലേക്ക് പോയി. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ എതിര്‍ത്തെങ്കിലും പന്ത് വിട്ടുനല്‍കിയില്ല. ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവര്‍ ഫുട്‌ബോളിനെ ചൊല്ലി പോലീസും കുട്ടികളും തമ്മിലുള്ള വാക്കുതര്‍ക്കം ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം നാടും നാട്ടുകാരുമറിഞ്ഞു. ആകെ നാണക്കേടായി.

വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചിരുന്നതെന്നാണ് പനങ്ങാട് പോലീസിന്റെ വിചിത്ര വിശദീകരണം. ഇത് കുട്ടികള്‍ മനസ്സിലാക്കാനാണ് പന്ത് പിടിച്ചെടുത്തതെന്ന് പറഞ്ഞ പോലീസ് നേരത്തെ ലഹരി കേസില്‍ പ്രതിയായ യുവാവും ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇയാള്‍ മനപൂര്‍വം പന്ത് പൊലീസ് ജീപ്പിലേക്കടിച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് എതിരല്ലെന്നും എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍ നിന്ന് പന്ത് കൈപ്പറ്റാമെന്നുമാണ് ഇപ്പോള്‍ പനങ്ങാട് പോലീസിന്റെ നിലപാട്.

Tags: underPolicefootballcustodykerala
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies