ചെന്നൈ: മദ്യപ്പിച്ചത് ചോദ്യം ചെയ്തതിന് തിരൂപ്പൂരിൽ രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി. പല്ലടത്തിനടുത്ത് കല്ലക്കിണരുവിൽ വ്യവസായിയായ സെന്തിൽ കുമാർ (47) തന്റെ ഭൂമിയിൽ മദ്യപിക്കുന്നത് കണ്ട സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടന്നത്. മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് കുമാറും അക്രമികളും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതികൾ അരിവാളുകൊണ്ട് സെന്തിൽ കുമാറിനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ വീട്ടുക്കാരെയും മദ്യപസംഘം അക്രമിച്ചു. ക്രൂരമായ ആക്രമണത്തിൽ നാലുപേരും തത്ക്ഷണം മരിച്ചു. മോഹൻരാജ്, രത്തിനാംബാൾ, പുഷ്പാവതി എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ അപലപിച്ചും തമിഴ്‌നാട് സർക്കാരിനെ കുറ്റപ്പെടുത്തിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാാമലൈ രംഗത്ത് വന്നു. സെന്തിൽ കുമാറിന്റെ സഹോദരൻ മോഹൻരാജ് ബിജെപിയുടെ മടപ്പൂർ പഞ്ചായത്ത് അദ്ധ്യക്ഷനാണ്. ജനവാസ മേഖലയിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് സാമൂഹിക വിരുദ്ധർ അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടപ്പോൾ ഞാൻ വളരെ ഞെട്ടിപ്പോയി. മോഹൻരാജിന്റെ കുടുംബത്തെ സാമൂഹ്യവിരുദ്ധർ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. മരിച്ചവർക്ക് ആദാരാജ്ഞലികൾ അർപ്പിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
മദ്യക്കച്ചവടക്കാരിലൂടെ തെരുവിൽ നിന്ന് പണം ഉണ്ടാകാനാണ് ഡിഎംകെ സർക്കാർ ശ്രമിക്കുന്നത്. ഇങ്ങനെ മദ്യം വിൽക്കുന്നതിനെ നിങ്ങൾ
പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഇനി എത്ര സാധാരണക്കാർ മരിക്കേണ്ടി വരും എന്നും അദ്ദേഹം ഡിഎംകെ സർക്കാരിനോട് ചോദിച്ചു. ദിനം പ്രതി തമിഴ്‌നാട്ടിൽ കൊലപാതകങ്ങൾ നടക്കുകയും ക്രമസമാധാനം തകിടം മറിയുകയും ചെയ്യുകയാണ്. പോലീസിനെ പ്രതിക്കൂട്ടിലാക്കി ഒഴിഞ്ഞു മാറി നിന്നാൽ സ്റ്റാലിന്റെ വീഴ്ച മറിക്കാനാവില്ല. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസിനെ അവരുടെ ജോലിചെയ്യാൻ അനുവദിക്കണം. കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.















