സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത കൃഷ്‌ണേന്ദുവിനെയും ഭർത്താവിനെയും ഒരാഴ്ച മുമ്പേ പുറത്താക്കി; ക്യാപ്‌സൂളുമായി സിപിഎം ജില്ലാസെക്രട്ടറി എ.വി. റസ്സൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത കൃഷ്‌ണേന്ദുവിനെയും ഭർത്താവിനെയും ഒരാഴ്ച മുമ്പേ പുറത്താക്കി; ക്യാപ്‌സൂളുമായി സിപിഎം ജില്ലാസെക്രട്ടറി എ.വി. റസ്സൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 08:31 am IST
Facebook
Twitter
WhatsAppTelegram

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് സിപിഎം. കൃഷ്‌ണേന്ദു, ഭർത്താവ് അനന്ദു ഉണ്ണി എന്നിവരെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് സിപിഎം കോട്ടയം ജില്ലാസെക്രട്ടറി എ.വി. റസ്സൽ പറഞ്ഞു. കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗവുമാണ്. തട്ടിപ്പിൽ അനന്തുവിന് എതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഒന്നാംപ്രതി കൃഷ്‌ണേന്ദു (27), രണ്ടാംപ്രതി ദേവിപ്രജിത്ത്(35) എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവർ പണം ഇട്ടുകൊടുത്ത അക്കൗണ്ട് ഉടമകളെയും തലയോലപ്പറമ്പ് പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിലെ രജിസ്റ്ററും മറ്റും ഡിജിറ്റൽ രേഖകളും പരിശോധിച്ച് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. തട്ടിപ്പ് നടത്തിയ മൂവരും ഒളിവിലാണ്. 2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ജീവനക്കാരായ കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അടച്ചിട്ടില്ല.

55 പണയ ഉരുപ്പടികളിൽ ക്രമക്കേടുനടത്തിയാണ് 19 പേരിൽ നിന്ന് 42.72 ലക്ഷം രൂപ കൃഷേണേന്ദു തട്ടിയെടുത്തത്. കൃഷ്‌ണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരിൽ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വർണം പണയംവെച്ചതായി ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകൾക്ക് കേടുവരുത്തിയും തെളിവുകൾ നശിപ്പിച്ചുമാണ് ഇവർ തട്ടിപ്പ് നടത്തിയത്.

നാളുകൾക്ക് മുമ്പേ കൃഷ്‌ണേന്ദുവിന്റെയും അനന്തു ഉണ്ണിയുടെയും തെറ്റായ സാമ്പത്തിക ഇടപാടിനെക്കുറിച്ച് സിപിഎമ്മിന് വിവരം ലഭിച്ചിരുന്നു. പാർട്ടി കമ്മീഷനെ വച്ച് നടത്തിയ അന്വേഷണത്തിൽ ഇത് തെളിയുകയും ചെയ്തു. എന്നാൽ, പോലീസിൽ അറിയിക്കാനോ നിയമനടപടി സ്വീകരിക്കാനോ സിപിഎം നേതൃത്വം തയ്യാറായില്ല. അനന്തു ഉണ്ണിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസ് പാർട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു.

 

Tags: CPMMoneyfraudKrishnendhu
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies