തിരുവനന്തപുരം: ഒന്നിന് പുറകെ ഒന്നായി ജനങ്ങളെ വെട്ടിലാക്കി പിണറായി സർക്കാർ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർദ്ധന ബാധിക്കുന്നതല്ല. നാളെ മുതലാണ് പുതിയ നിരക്ക് നിലവിൽ വരുന്നത്.
25 മുതൽ 40 ശതമാനം വരെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണം എന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ നിലവിൽ 20 ശതമാനമാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കൂട്ടിയിരിക്കുന്നത്.
അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നിരക്ക് വർദ്ധന ബാധകമാകില്ല. 2022 ജൂണിലാണ് സംസ്ഥാനത്ത് അവസാനമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്.