ഹമാസിന് നഷ്ടപ്പെട്ടത് കേവലമൊരു മുതിർന്ന നേതാവിനെ അല്ല.. ലെബനനിൽ വധിക്കപ്പെട്ട സാലേ അൽ-അരൂരി ആരാണ്? അറിയാം.. 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിന് നഷ്ടപ്പെട്ടത് കേവലമൊരു മുതിർന്ന നേതാവിനെ അല്ല.. ലെബനനിൽ വധിക്കപ്പെട്ട സാലേ അൽ-അരൂരി ആരാണ്? അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഹമാസിന്റെ ഡെപ്യൂട്ടി തലവൻ സാലേ അൽ-അരൂരി ലെബനനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിൽ 57-കാരനായ അരൂരി അടക്കം ആറ് പേർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള അറിയിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ എല്ലാം ഹമാസ് ഭീകരർ തന്നെയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നും ഹിസ്ബുള്ള വാദിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം തള്ളിയ ഇസ്രായേൽ, സാലേ അരൂരിയുടെ വധത്തെ പിന്തുണച്ചു. ആരു ചെയ്തതായാലും അതൊരു സർജിക്കൽ സ്‌ട്രൈക്കായി കണക്കാക്കണമെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് പ്രതികരിച്ചത്. ഹമാസിനെയും ഹിസ്ബുള്ളയേയും ചൊടിപ്പിച്ച ഈ വധത്തിന് പിന്നിൽ ഇസ്രായേൽ തന്നെയാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ലോകവും. ആരായിരുന്നു സാലേ അരൂരി? അറിയാം..

ഹമാസ്-ഇസ്രായേൽ യുദ്ധത്തിന് മുമ്പ് തന്നെ ഇസ്രായേൽ വധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹമാസ് നേതാക്കളിൽ ഒരാളായിരുന്നു സാലേ. ഹമാസിന്റെ സഹസ്ഥാപകരിൽ ഒരാൾ. ഏറ്റവും മുതിർന്ന നേതാവ്. രാഷ്‌ട്രീയപരമായും സൈനികപരമായും ഹമാസ് എന്ന ഭീകരസംഘടനയെ മുന്നോട്ട് നയിച്ച പ്രധാനി. ഇസ് അൽ-ദിൻ അൽ-ഖാസം ബ്രിഗേഡുകളെ രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും അരൂരിയായിരുന്നു.

ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച കൊടുംകുറ്റവാളി. അയാളുടെ അറസ്റ്റിന് സഹായിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാനത്തുകയായിരുന്നു യുഎസ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഹമസിന്റെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ അരൂരി പ്രവർത്തിച്ചു. യുദ്ധം അവസാനിക്കുന്നത് വരെ ബന്ദികളെ വിട്ടുനൽകാൻ തയ്യാറല്ലെന്ന് ആദ്യം നിലപാടെടുത്തത് അരൂരിയായിരുന്നു.

15 കൊല്ലത്തോളം ഇസ്രായേലിന്റെ ജയിലിൽ തടവനുഭവിച്ച കുറ്റവാളി. പിന്നീടുള്ള ജീവിതം ലെബനനിൽ. അവിടെയിരുന്നുകൊണ്ട് ഹമാസിനെ നയിച്ചു. ഇറാനുമായും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലെബനനിലെ ഹിസ്ബുള്ളയുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.

ആയിരത്തിലധികം പേരുടെ ജീവനെടുക്കുകയും 250 ഇസ്രായേലികളെ ബന്ദികളാക്കുകയും ചെയ്ത ഒക്ടോബർ ഏഴിലെ ആക്രമണത്തിനായി ഹമാസിനെ പരിശീലിപ്പിച്ചവരിൽ പ്രധാനിയായിരുന്നു അരൂരി എന്നാണ് യുഎസിന്റെ കണ്ടെത്തൽ. ഹമാസിന് ആവശ്യമായ ധനസഹായം നൽകിയിരുന്നതും അരൂരി തന്നെ. ഒടുവിൽ, അരൂരിയെ ലക്ഷ്യമിട്ട്
ചൊവ്വാഴ്ച രാത്രി ബെയ്‌റൂത്തിൽ വച്ചുണ്ടായ ഡ്രോൺ ആക്രമണം കൊടുംകുറ്റവാളിയുടെ ജീവനെടുത്തു. മുതിർന്ന ഹമാസ് നേതാവിനെ വകവരുത്തി എന്നതിനപ്പുറം ഭീകരസംഘടനയുടെ സായുധ സംഘത്തെ രൂപീകരിച്ചയാൾ വധിക്കപ്പെട്ടുവെന്നതാണ് ഹമാസിനെയും ഹിസ്ബുള്ളയെയും അടക്കം ആശങ്കയിലാക്കിയിരിക്കുന്നത്.

Tags: israelHamasgazaSaleh al-Aruri
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies