കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം രാമപുരത്താണ് സംഭവം. രാമപുരം സ്വദേശി ജോയൽ (23) ആണ് അറസ്റ്റിലായത്. കൂത്താട്ടുകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫോണിലൂടെയാണ് പ്രതി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സഗം ചെയ്യുകയായിരുന്നു.