അവാമിലീഗ് നേതാവിന്റെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം; ഇഷാഖ് അലി ഖാൻ പന്നയെ  കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവാമിലീഗ് നേതാവിന്റെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം; ഇഷാഖ് അലി ഖാൻ പന്നയെ  കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ബംഗ്ലാദേശ് ഛത്ര ലീഗ് മുൻ ജനറൽ സെക്രട്ടറി ഇഷാഖ് അലി ഖാൻ പന്ന കൊല്ലപ്പെട്ടതായിരിക്കാമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

“ശരീരത്തിൽ ഒന്നിലധികം മുറിവുകളുമുണ്ട്. നെറ്റിയിൽ ഉരച്ചിലുകളും ചതവുകളും ഉണ്ടായിരുന്നു, ഇത് ഇരയുടെ പോരാട്ടത്തെ സൂചിപ്പിക്കാം,” റിപ്പോർട്ട് പറയുന്നു.

കഴുത്തു ഞെരിച്ചത് മൂലമുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇന്ത്യയിലേക്ക് പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ മേഘാലയയിലെ ഷില്ലോങ്ങിൽ മല കയറുന്നതിനിടെ വീണാണ് പന്ന മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇതും വായിക്കുക….

 

മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ ഷെയ്‌ഖിന്റെതെന്നു സംശയം.

ഈസ്റ്റ് ജയന്തിയാ ഹിൽസിലെ ഡോണ ഭോയ് ഗ്രാമത്തിലെ വെറ്റില തോട്ടത്തിൽ നിന്ന് തിങ്കളാഴ്ച കണ്ടെത്തിയ പകുതി ജീർണിച്ച മൃതദേഹം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചതായി മേഘാലയ പോലീസ് അറിയിച്ചു.

ഇഷാഖ് അലി ഖാന്റെ ജ്യേഷ്ഠൻ പന്നയുടെ മൃതദേഹം ഇന്ത്യയിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനായി ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.

ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ പതനത്തെ തുടർന്ന് ഇഷാഖ് അലി ഖാൻ പന്ന ധാക്കയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു. പിന്നീട് സിൽഹറ്റ് വഴി ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.

ഓഗസ്റ്റ് 24 ന് രാവിലെ, അദ്ദേഹവും മറ്റു ചിലരും സിൽഹെറ്റിലെ തമാബിൽ മേഖലയിലൂടെ മേഘാലയയിലേക്ക് കടന്നു, രാവിലെ 6 മണിയോടെ ഒരു പർവതത്തിലെത്തി. അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതായും തുടരാൻ കഴിയാതെ വന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആയിരുന്നു ആദ്യ റിപ്പോർട്ട്.

അതേ ദിവസം തന്നെ, ഇഷാഖ് അലി ഖാന്റെ കാലിൽ രക്തം പുരണ്ട മൃതദേഹത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ബംഗ്ളാ മാദ്ധ്യമങ്ങളിൽ വൻ വർത്തയാകുകയും ചെയ്തു.

ഇഷാഖ് അലി ഖാൻ 1994-ൽ ഛത്ര ലീഗിന്റെ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും പിന്നീട് പിറോജ്പൂർ ജില്ലാ അവാമി ലീഗ് കമ്മിറ്റി അംഗവുമായിരുന്നു. ഷെയ്ഖ് ഹസീനയുടെ വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഖാൻ.

Tags: Awami LeagueIshaque ali khan panna
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies