പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 11:55 am IST
Facebook
Twitter
WhatsAppTelegram

പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

“ഇങ്ങോട്ട് കയറി ചൊറിഞ്ഞപ്പോൾ അങ്ങോട്ട് കയറി മാന്തിക്കൊടുത്തു” എന്ന് വിശേഷിപ്പിക്കാവുന്ന തെരുവുനായ്‌ക്കളാണ് ദൃശ്യങ്ങളിലെ താരം. മദ്ധ്യപ്രദേശിലെ സാ​ഗറിലാണ് സംഭവമുണ്ടായത്. തിരുപ്പതി പുരം കോളനിയിലെ താമസക്കാരനായ പ്രഹ്ളാദ് സിം​ഗ് ഘോഷിയും കുടുംബവും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. വീട്ടിൽ നിന്നിറങ്ങി വെറും 500 മീറ്റർ കഴിഞ്ഞപ്പോൾ അവർ സഞ്ചരിച്ച കാർ ഒരു തെരുവുനായയെ ഇടിച്ചു. പരിക്ക് പറ്റാതെ രക്ഷപ്പെട്ട നായ കുരച്ചുകൊണ്ട് കുറച്ചുദൂരം കാറിനെ പിന്തുടർന്നു. ശേഷം ഓടിമറയുകയും ചെയ്തു. അന്നേദിവസം അർദ്ധരാത്രിയാണ് ഘോഷിയും കുടുംബവും വീട്ടിൽ തിരിച്ചെത്തുന്നത്. റോഡരികിൽ കാർ പാർക്ക് ചെയ്ത് അവർ അകത്തേക്ക് പോയി. പിന്നീട് നടന്നതിനെല്ലാം സിസിടിവി മാത്രമായിരുന്നു സാക്ഷി.

തന്നെ ഇടിച്ച കാറാണിതെന്ന് മനസിലാക്കിയ നായ, വാഹനത്തിന്റെ പുറത്ത് നിറയെ സ്ക്രാച്ചുണ്ടാക്കി. എന്തിനും കൂടെനിൽക്കുന്ന ക്രൈം-പാർട്നർ എന്ന പോലെ മറ്റൊരു നായയും ഒപ്പമുണ്ടായിരുന്നു. കാറിന്റെ ബോണറ്റിലും ഡോറിന്റെ സൈഡിലുമൊക്കെ തലങ്ങും വിലങ്ങും മാന്തിവച്ച നായ വാഹനത്തിൽ നിറയെ സ്ക്രാച്ചുണ്ടാക്കി കടന്നുകളഞ്ഞു.

📍 Madhya Pradesh | #Watch: Dog’s Revenge In Madhya Pradesh After Being Hit By Car Owner

Read more: https://t.co/yuaRCwr2LQ#Viral #MadhyaPradesh pic.twitter.com/hycjT406eJ

— NDTV (@ndtv) January 21, 2025

ഈവിധം കാറിനെ ‘മനോഹരമാക്കിയ’ കാഴ്ച പിറ്റേന്ന് രാവിലെയാണ് ഘോഷിയും കുടുംബവും കണ്ടത്. ആരാണീ ക്രൂരത ചെയ്തതെന്ന് കണ്ടെത്താൻ വേ​ഗം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഘോഷി ഞെട്ടിപ്പോയി. മനുഷ്യനല്ല, ഇതിന് മൃഗങ്ങളാണെന്ന് മനസിലാക്കി. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തലേദിവസം കാറിടിച്ച നായയാണ് ഈ വിരുതനെന്ന് ഘോഷി തിരിച്ചറിഞ്ഞത്. ഏതായാലും 15,000 രൂപ ചെലവിട്ട് സ്ക്രാച്ചുകൾ മായ്ച്ചുകളഞ്ഞ ഘോഷി, നായയുടെ പ്രതികാരബുദ്ധിക്ക് ഇരയായതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല.

Tags: street dogrevengeViral VideomADHYA PRADESHcardog
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies