ആരെയും ട്രോളാനോ ഉപദ്രവിക്കാനോ ശ്രമിച്ചിട്ടില്ല; എന്റെ ആഘോഷ രീതിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: സൈബര്‍ അറ്റാക്കില്‍ മറുപടിയുമായി ശ്രേയസ് അയ്യരുടെ സഹോദരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരെയും ട്രോളാനോ ഉപദ്രവിക്കാനോ ശ്രമിച്ചിട്ടില്ല; എന്റെ ആഘോഷ രീതിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: സൈബര്‍ അറ്റാക്കില്‍ മറുപടിയുമായി ശ്രേയസ് അയ്യരുടെ സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 10:57 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഐപിഎല്‍ മത്സരത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയെച്ചൊല്ലി പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. പഞ്ചാബ് കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെ ശ്രേഷ്ഠ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദങ്ങള്‍ക്ക് ആധാരമായത്. പ്രൊഫഷണല്‍ നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ശ്രേഷ്ഠ, വിമര്‍ശനം ശക്തമായതോടെ വീഡിയോ നീക്കം ചെയ്യുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

മഴ കാരണം മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചിരുന്നു. സീസണിലെ ആദ്യ രണ്ട് കളികളിലും തോറ്റ കൊല്‍ക്കത്തയ്‌ക്ക് ഇതോടെയാണ് അക്കൗണ്ട് തുറക്കാനായത്. ഇത് സൂചിപ്പിച്ചുകൊണ്ട്, പഞ്ചാബ് ജേഴ്സി അണിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ശ്രേഷ്ഠ പങ്കുവെച്ചത്. ‘ഞങ്ങള്‍ പഞ്ചാബികള്‍ വലിയ ഹൃദയമുള്ളവരാണ്; ഇതാ നിങ്ങള്‍ക്ക് ഒരു പോയിന്റ് നല്‍കിയിരിക്കുന്നു’ എന്നായിരുന്നു വീഡിയോയിലെ പരാമര്‍ശം.

തമാശരൂപേണ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ കൊല്‍ക്കത്ത ആരാധകരെ പ്രകോപിപ്പിക്കുകയും അവര്‍ ശ്രേഷ്ഠയ്‌ക്കെതിരെ തിരിയുകയുമായിരുന്നു. കേവലം വിമര്‍ശനങ്ങള്‍ക്കപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണി സന്ദേശങ്ങളും തനിക്ക് ലഭിച്ചതായി ശ്രേഷ്ഠ വെളിപ്പെടുത്തി. നെഗറ്റിവിറ്റി ഒഴിവാക്കാനാണ് താന്‍ വീഡിയോ നീക്കം ചെയ്തതെന്ന് ശ്രേഷ്ഠ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. തന്റെ സഹോദരനോടും അവന്റെ ടീമിനോടുമുള്ള ബഹുമാനം മുന്‍നിര്‍ത്തിയാണ് വീഡിയോ മാറ്റിയത്. ചെയ്തത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇതൊരു കളി മാത്രമാണ്. സഹോദരനെ പിന്തുണയ്‌ക്കാനാണ് ഞാന്‍ ഇവിടെയുള്ളത്, അത് തുടരുക തന്നെ ചെയ്യും. ആരെയും ട്രോളാനോ ഉപദ്രവിക്കാനോ ശ്രമിച്ചിട്ടില്ല. എന്റെ ആഘോഷ രീതിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു.’ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് ‘ജസ്റ്റ് ചില്‍’ എന്ന മറുപടിയാണ് ശ്രേഷ്ഠ നല്‍കിയത്. ആവേശത്തിനപ്പുറം പരസ്പര ബഹുമാനത്തോടെ കളിയെ കാണാന്‍ ആരാധകര്‍ ശ്രമിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല തന്റെ വീഡിയോകളെന്നും സ്നേഹവും സമാധാനവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ് കൊണ്ടാണ് ശ്രേഷ്ഠ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Tags: cyber bullyingSREYAS IYERSister
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies