Kozhikkod - Janam TV

Kozhikkod

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം ആശുപത്രി റിപ്പോർട്ട് സമർപ്പിക്കണം

കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ കോഴിക്കോട് ...

കോഴിക്കോട് ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കോഴിക്കോട്: ബസ് അപകടത്തിൽ 20 പേർക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം ചൂലാംവയലിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിർത്തിയിട്ട ലോറിയിൽ ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും ...

തെരുവുനായയ്‌ക്കെന്ത് ക്യാമറമാൻ! സിനിമാ ഷൂട്ടിംഗിനിടെ ക്യാമറമാന്റെ കാലിൽ പട്ടി കടിച്ചു; ഗുരുതര പരിക്ക്

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു. പരിക്കേറ്റ അസോസിയേറ്റ് ക്യാമറമാൻ ജോബിൻ ജോൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി ...

കോഴിക്കോട് പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം; 7 ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് – theft temple

കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. ഇതിൽ ആറ് ഭണ്ഡാരങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ...

കുഞ്ഞിന്റെ പാദസരം കവർന്ന് നാടോടി സ്ത്രീകൾ; കവർച്ച ബസ് സ്റ്റോപ്പിൽ നിൽക്കവെ

കോഴിക്കോട്: കവർച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ നാടോടി സ്ത്രീകൾ പിടിയിൽ. കൽമേട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ ...

മകനെ സ്‌കൂൾ ബസ് കയറ്റാൻ നിന്ന വീട്ടമ്മയെ ടിപ്പർ ഇടിച്ചു; ടയർ ദേഹത്ത് കയറിയിറങ്ങി തൽക്ഷണം മരിച്ചത് 30-കാരി

കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിതയാണ് (30) അപകടത്തിൽ മരിച്ചത്. താമരശ്ശേരി ...

സിവിക് ചന്ദ്രന് ലൈംഗിക പ്രേരണയുണ്ടാക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചത്; പീഡനശ്രമ കുറ്റം നിലനിൽക്കില്ലെന്ന് കോടതി; കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: ലൈംഗിക പീഡനശ്രമ കേസിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവ്. യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക അതിക്രമ പരാതി (354 എ) നിലനിൽക്കുകയില്ലെന്നാണ് കോടതിയുടെ ...

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

കോഴിക്കോട്: മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി. താമരശ്ശേരി എരവത്ത് മീത്തൽ ഫഹദാണ് (25) ജയിൽ ചാടിയത്. വടകര സബ് ജയിലിൽ നിന്നായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. ജയിലിലെ ...

റെഡ് അലർട്ട് കടന്ന് ജലനിരപ്പ് ; കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: ജലനിരപ്പ് വർധിച്ചതോടെ കോഴിക്കോട് കക്കയം ഡാം തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതോടെ തുറന്നുവിടുകയായിരുന്നു. പത്ത് ...

കോഴിക്കോട് ഖത്തറിൽ നിന്നുമെത്തിയ യുവാവിനെ കാണാനില്ല; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്ന് സൂചന

കോഴിക്കോട്: വളയത്ത് വിദേശത്തു നിന്നും എത്തിയ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ചെക്യാട് സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറിലായിരുന്ന ഇയാൾ ജൂൺ 16 ന് ...

പോക്‌സോ കേസിലെ ഇരകളെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായി; രണ്ട് പെൺകുട്ടികൾക്കായി തിരച്ചിൽ

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ വീണ്ടും കാണാതായി. പോക്‌സോ കേസിലെ ഇരകളായ രണ്ട് പേരെയാണ് കാണാതയത്. കോഴിക്കോട് സ്വദേശികളായ പെൺകുട്ടികൾ വ്യാഴാഴ്ച പുലർച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ ...

അതിതീവ്ര മഴ; കോഴിക്കോടും, ആലപ്പുഴയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി- heavy rain

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ( ബുധൻ)യും അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ...

വിവാഹം കഴിഞ്ഞ് 6 മാസം; ഗർഭിണിയായ 19-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനം വീട്ടിൽ അനന്തുവിന്റെ ഭാര്യ ഭാഗ്യയെയാണ് (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു ...

ഇടത് പാളയത്തിൽ നിൽക്കുന്ന അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ. സുധാകരൻ; മുന്നണി വിപുലീകരണം പ്രഖ്യാപിച്ച് ചിന്തൻ ശിബിരം

കോഴിക്കോട്: കോൺഗ്രസിനുള്ളിലെ സംഘടനാ പ്രതിസന്ധിയടക്കം മുഴുവൻ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് നടന്ന ചിന്തൻ ...

6 വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ; കോഴിക്കോട് സ്വദേശി ജുമൈല അറസ്റ്റിൽ; മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന

കോഴിക്കോട്: ആറ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സ്വദേശി ജുമൈലയാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. കുഞ്ഞിനെ തലയണകൊണ്ട് ശ്വാസം ...

ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കിയാൽ “പണി കിട്ടും”; സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് – Private bus service Sunday

കോഴിക്കോട്: ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്ക് പിഴയിട്ട് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ്. ട്രിപ്പ് മുടക്കിയ ആറ് സ്വകാര്യ ബസുകൾ അധികൃതർ പിടികൂടി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ...

കോഴിക്കോട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരസാന്നിധ്യം; നാലംഗ സംഘം സായുധരായി വീട്ടിലെത്തി

കോഴിക്കോട്: കോഴിക്കോട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരസാന്നിധ്യം. തൊട്ടിൽപാലം പശുക്കടവിൽ പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിൽ കമ്യൂണിസ്റ്റ് ഭീകര സംഘമെത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലലുണ്ടായിരുന്നത്. സംഭവത്തിൽ ...

ഭാര്യയ്‌ക്ക് അൽഷിമേഴ്‌സ് ബാധിച്ചു; മനോവിഷമത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി – Alzheimer’s disease

കോഴിക്കോട്: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി. അൽഷിമേഴ്‌സ് അസുഖബാധിതയായ ഭാര്യയെയാണ് ഭർത്താവ് കൊന്നത്. കോഴിക്കോട് വടകരയാണ് ഒരേ വീട്ടിൽ കൊലപാതകവും ആത്മഹത്യയുമുണ്ടായത്. തിരുവള്ളൂർ മലോൽ കൃഷ്ണനാണ് ...

സെർവർ ഡൗൺ: കോഴിക്കോട് എൻഐടിയിൽ യുജിസി നെറ്റ് പരീക്ഷ മുടങ്ങി; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ മുടങ്ങി. ഒൻപത് മണിക്ക് ആരംഭിക്കേണ്ട പരീക്ഷ സെർവർ തകരാർ മൂലം 12.30 ആയിട്ടും ആരംഭിക്കാനായില്ല. ...

കോഴിക്കോട് കെട്ടിടാനുമതി ക്രമക്കേട്; കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് കേസിൽ ഏഴ് പേർ അറസ്റ്റിൽ. കാരപറമ്പിലെ കെട്ടിടത്തിന് ക്രമവിരുദ്ധമായി നമ്പർ നൽകിയ സംഭവത്തിലാണ് കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥനും ...

സ്‌കൂൾ വിട്ടുവരികയായിരുന്ന 11-കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പൊതുവഴിയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ...

വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് ബൈക്ക് യാത്രികനായ 22-കാരൻ മരിച്ചു; അപകടം പോസ്റ്റ് മാറ്റുന്നതിനിടെ; കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അർജുനാണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം. 22-കാരനായ അർജ്ജുൻ ബൈക്കിന്റെ ...

കോഴിക്കോട് പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെത്തി തടഞ്ഞു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. കടലുണ്ടി ചാലിയത്താണ് സംഭവം. പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവ് വഴി ഉദ്യോഗസ്ഥർ തടഞ്ഞത്. ...

മുളകുപൊടി വിതറി; ജീവനക്കാരനെ കെട്ടിയിട്ടു; കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച

കോഴിക്കോട്: പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്. 50,000 രൂപ മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ...

Page 3 of 5 1 2 3 4 5