വാക്സിനെടുക്കാൻ വന്നവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച സംഭവം; ഡോസുകൾ പാഴാക്കിയ നഴ്‌സ് നിഹ ഖാന്റെ മുൻകൂർ ജാമ്യം തള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്സിനെടുക്കാൻ വന്നവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച സംഭവം; ഡോസുകൾ പാഴാക്കിയ നഴ്‌സ് നിഹ ഖാന്റെ മുൻകൂർ ജാമ്യം തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2021, 05:42 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ വാക്‌സിൻ എടുക്കാൻ എത്തിയവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച് ഡോസുകൾ പാഴാക്കിയ നഴ്‌സിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. നഴ്‌സ് നിഹാ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി.

ജസ്റ്റിസ് രാഹുൽ ചതുർവേദിയാണ് നിഹയുടെ ജാമ്യാപേക്ഷ തള്ളിയത്. നിഹ കുറ്റക്കാരിയെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് ഉത്തരവ്. മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ നിഹയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

രാഷ്‌ട്രീയ ലാഭത്തിനായി സഹപ്രവർത്തകർ തനിക്കെതിരെ കെട്ടിച്ചമച്ച സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിഹ ഹൈക്കോടതിയെ സമീപിച്ചത്. ചവറ്റുകൊട്ടയിൽ നിന്നും കണ്ടെടുത്ത വാക്‌സിൻ നിറച്ച സിറിഞ്ചുകൾ സഹപ്രവർത്തകർ തന്നെ കുടുക്കാനായി നിക്ഷേപിച്ചതാണ്. അതിനാൽ നിരപരാധിയായ തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു.

മെയ് 30 നായിരുന്നു സംഭവം. ജമൽപൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്സായിരുന്നു നിഹ ഖാൻ. ആരോഗ്യകേന്ദ്രത്തിലെ ചവറ്റു കൊട്ടയിൽ നിന്നും വാക്സിൻ നിറച്ച സിറിഞ്ചുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നിഹ വാക്സിനുകൾ പാഴാക്കിയതായി കണ്ടെത്തിയത്.

വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരെ ശരീരത്തിൽ സൂചി മാത്രം കുത്തി നിഹ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് വാക്സിൻ നിറച്ച സിറിഞ്ചുകൾ ഇവർ ചവറ്റുകൊട്ടയിൽ ഇട്ടു. ഇത്തരത്തിൽ29 വാക്സിൻ സിറിഞ്ചാണ് കണ്ടെത്തിയത്. വാക്‌സിൻ പാഴാക്കിയതിന് ആരോഗ്യപ്രവർത്തകരുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Tags: UPvaccineCourtBAILvaccinationrejected
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies