ഒറ്റ ലക്ഷ്യമേയുളളൂ; ബിജെപിയെ ഒറ്റപ്പെടുത്തണം, പരാജയപ്പെടുത്തണം; സീതാറാം യെച്ചൂരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റ ലക്ഷ്യമേയുളളൂ; ബിജെപിയെ ഒറ്റപ്പെടുത്തണം, പരാജയപ്പെടുത്തണം; സീതാറാം യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ബിജെപിയുടെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒറ്റ ലക്ഷ്യമെയുള്ളൂ എന്നും അത് ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണെന്നും സിതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം സ്വയം ശക്തിപ്പെടണമെന്നാണ് കരട് രാഷ്‌ട്രീയ പ്രമേയം നിർദ്ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്നും യെച്ചൂരി അറിയിച്ചു.

വിശാലമായ മതേതര സഖ്യം രൂപീകരിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം. ബിജെപിയ്‌ക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണം ശക്തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസിനെ യെച്ചൂരി വിമർശിക്കുകയും ചെയ്തു. മതേതര പാർട്ടികൾ പരമാവധി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എന്നാൽ കോൺഗ്രസ് മതേതരത്വത്തെകുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നില്ല. അങ്ങനെയുള്ളവരെ മതേതരത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ എങ്ങനെ ക്ഷണിക്കുമെന്നും യെച്ചൂരി ചോദിച്ചു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സിതാറാം യെച്ചൂരി പൂർണ്ണമായും പിന്തുണച്ചില്ല. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ പറഞ്ഞാൽ കേന്ദ്രാനുമതി ലഭിച്ചു എന്നല്ല അർത്ഥം. സർക്കാരിന്റെ ആഗ്രഹമാണ് മുഖ്യമന്ത്രി പറഞ്ഞത്. സർവ്വേയ്‌ക്ക് ശേഷം സാഹചര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പുറത്താക്കാൻ വിശാലമായ മതേതര സഖ്യം വേണം. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ നേതൃത്വത്തിൽ സഖ്യം രൂപീകരിക്കില്ല. യുപിഎ രൂപവത്കരിച്ചതും തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ബിജെപിയുമായി സിപിഎം സന്ധി ചെയ്തിട്ടില്ല. ഇടത് ഐക്യം ശക്തിപ്പെടുത്താൻ സിപിഎം മുന്നിട്ടിറങ്ങും. കരട് രാഷ്‌ട്രീയ പ്രമേയത്തിൽ ചർച്ച തുടരുകയാണ്. 12 പ്രതിനിധികൾ ഇതുവരെ സംസാരിച്ചു. രാഷ്‌ട്രീയ പ്രമേയത്തിൽ ഇതുവരെ 4001 ഭേദഗതി നിർദ്ദേശങ്ങൾ വന്നു. ഇതിലുള്ള ചർച്ച നാളെ പൂർത്തിയാകുമെന്നും സിതാറാം യെച്ചൂരി പറഞ്ഞു.

 

Tags: CongressBJPCPMKannurPinarayi Vijayansitaram yechuryPARTY CONGRESS
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies