പിറവം: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. രാമമംഗലം കോട്ടപ്പുറം സ്വദേശി ബിജു എബ്രഹാം, എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിംഗിനിടെയുണ്ടായ അപകടത്തിലാണ് മരണം.
ബിജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസും അപകടത്തിൽപ്പെടുന്നത്. മരിച്ച ബിജു ഡാലസിൽ സ്ഥിരതാമസക്കാരനാണ്. മാതാപിതാക്കളും രണ്ടുവർഷമായി ഇവർക്കൊപ്പം ഡാലസിലുണ്ട്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
യാത്രയ്ക്കിടെ തകരാറിലായ ബോട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ സുഹൃത്തിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് തോമസ് ആന്റണി അപകടത്തില്‍പെട്ടത്.
Comments