ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അചഞ്ചലം തുടർന്ന കർമ്മ സപര്യ; ചരിത്ര നിയോഗത്തിനരികെ ദ്രൗപതി മുർമു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അചഞ്ചലം തുടർന്ന കർമ്മ സപര്യ; ചരിത്ര നിയോഗത്തിനരികെ ദ്രൗപതി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 09:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് എൻഡിഎ. ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ പ്രഥമ പൗരയെന്ന സ്ഥാനം അലങ്കരിക്കുന്ന ആദ്യ ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയാകും ദ്രൗപതി മുർമു.

ഗവർണറായും, മന്ത്രിയായും ഭരണ രംഗത്ത് അസാമാന്യ മികവ് പുലർത്തിയ മുർമു ഒരു രാജ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കാനൊരുങ്ങുമ്പോൾ പിന്നിട്ട വഴികളിലെ കല്ലും മുള്ളും അവരെ കരുത്തയാക്കുന്നു. രംഗബോധമില്ലാത്ത കോമാളിയായ മരണം ഭർത്താവിനെയും മക്കളെയും അകറ്റിയപ്പോഴും ആ ധീര വനിത മനസ്സിനെ കല്ലാക്കി മുർമു തന്റെ യാത്ര തുടർന്നു.

2009 നും 2015 നും ഇടയിലായിരുന്നു മുർമുവിനെ തേടി ദുരന്തങ്ങൾ ഒന്നിന് പിറകേ ഒന്നായി എത്തിയത്. ഏഴ് വർഷത്തിനിടെ മുർമുവിനെ വിട്ട് പിരിഞ്ഞത് ഭർത്താവും മക്കളും ഉൾപ്പെടെ അഞ്ച് പേർ. 2009 ലായിരുന്നു ആദ്യ ദുരന്തം മുർമുവിനെ തേടിയെത്തിയത്. ഒരു മകളും രണ്ട് ആൺ മക്കളുമായിരുന്നു മുർമുവിന് ഉണ്ടായിരുന്നത്. ഇതിൽ മൂത്ത മകൻ 2009 ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇതിന് പിന്നാലെ മൂന്ന് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ മകനും വാഹനാപകടത്തിൽ മുർമുവിനെ വിട്ട് പോയി. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ശ്യാം ചരൺ മുർമുവും മരിച്ചതോടെ മുർമുവും മകളും മാത്രമായി. ഇതെല്ലാം മറന്നു തുടങ്ങുന്നതിനിടെയായിരുന്നു മാതാവിന്റെയും സഹോദരന്റെയും അപ്രതീക്ഷിത വിയോഗം.

ഒഡീഷയിലെ സന്താൾ കുടുംബത്തിലായിരുന്നു മുർമുവിന്റെ ജനനം. ചെറുപ്പം മുതലേ കൈമുതലായുണ്ടായ വാക്ചാതുര്യം മുർമുവെന്ന രാഷ്‌ട്രീയ പ്രവർത്തകയുടെ വളർച്ചയ്‌ക്ക് വളമായി. 1997ലായിരുന്നു ബിജെപിയുടെ തണലിൽ മുർമു ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. റായ്‌രംഗ്പൂർ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച മുർമു കൗൺസിലറായി. ആളുകളുടെ പ്രത്യേകിച്ച് ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ ആയിരുന്നു മുർമു തുടക്കം മുതൽ ശ്രദ്ധചെലുത്തിയിരുന്നത്. അതേസമയം മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്കും മുർമു പരിഹാരം കണ്ടു.

ബിജെഡി സഖ്യം ചേർന്നായിരുന്നു 2000 ൽ നടന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. അന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച മുർമുവിന് മന്ത്രിസ്ഥാനം നൽകി. നിരവധി മാറ്റങ്ങൾക്കായിരുന്നു ഇതിന് ശേഷം ഒഡീഷയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. എന്നാൽ 2009 ൽ ബിജെഡി ബന്ധത്തിൽ ഉണ്ടായ വിള്ളൽ ഒഡീഷയിൽ ബിജെപിയുടെ കരുത്ത് കുറച്ചു.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്‌രംഗ്പൂർ മത്സരിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ബിജെഡി സ്ഥാനാർത്ഥിയോട് നിസ്സാര വോട്ടുകൾക്ക് മുർമുവിന് പരാജയം നുണയേണ്ടിവന്നു. പിന്നീട് 2015 ൽ ഝാർഖണ്ഡ് ഗവർണറായി മുർമു നിയമിതയാവുകയായിരുന്നു. 2021വരെ ഗവർണറായി തുടർന്നു. വിരമിച്ച ശേഷം തന്റെ ജീവിതം സാമൂഹ്യ സേവനങ്ങൾക്കായി മുർമു ഒഴിഞ്ഞുവയ്‌ക്കുകയായിരുന്നു. ഇതിനിടെയാണ് എൻഡിഎയുടെ രാഷ്ട്പതി സ്ഥാനാർത്ഥിയെന്ന അപൂർവ്വ ഭാഗ്യം മുർമുവിനെ തേടിയെത്തിയത്.

Tags: GovernorLifeCMPresident Electionpresident candidateDraupadi Murmu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies