മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി കാന്താരയിലെ നടനും സംവിധായകനുമായ ഋഷബ് ഷെട്ടി. ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. റെക്കോർഡുകൾ ഭേദിച്ച് കാന്താര തേരോട്ടം തുടരുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം.
സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. വിവിധ പൂജകളിൽ ഋഷബ് പങ്കെടുത്തു. വഴിപാടുകൾ കഴിച്ച ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ഋഷബിനെ കണ്ടതോടെ ആരാധകർ അദ്ദേഹത്തെ വളഞ്ഞു. തുടർന്ന് ക്ഷേത്ര പരിസരത്തുവെച്ച് ആരാധകർക്കൊപ്പം അദ്ദേഹം സെൽഫി എടുക്കുകയും ചെയ്തു. വെളള ഷർട്ടും ജീൻസുമായിരുന്നു ഋഷബിന്റെ വേഷം.
ഋഷബിന്റെ ചിത്രം കാന്താരയ്ക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ 250 കോടി പിന്നിടുന്ന മൂന്നാമത്തെ കന്നഡ ചിത്രമാണ് കാന്താര. 15 കോടി രൂപ ചിലവിട്ടാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
സെപ്തംബറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ തന്നെ ചിത്രം വലിയ ചർച്ചയായിരുന്നു. ചിത്രം കണ്ടതിന് പിന്നാലെ രജനീകാന്ത്, പ്രഭാസ്, കങ്കണ റണാവത്, രാം ഗോപാൽ വർമ്മ, വിവേക് അഗ്നിഹോത്രി എന്നിവർ പ്രശംസിച്ചിരുന്നു.
Comments