മാസപ്പടി വിവാദം കോൺ​ഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല; മുഖ്യമന്ത്രിയും മകളും മാത്രമല്ല, യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിതാവിന്റെ പേരും ലിസ്റ്റിലുണ്ട്; മാസപ്പടി വിവാദം ബിജെപി ചർച്ച ചെയ്യും: കെ.സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി വിവാദം കോൺ​ഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല; മുഖ്യമന്ത്രിയും മകളും മാത്രമല്ല, യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിതാവിന്റെ പേരും ലിസ്റ്റിലുണ്ട്; മാസപ്പടി വിവാദം ബിജെപി ചർച്ച ചെയ്യും: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്ക് സാധിക്കാത്ത സാഹചര്യം വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും മകളും ഉന്നത യുഡിഎഫ് നേതാക്കളുമടക്കം വ്യവസായിയിൽ നിന്നും മാസപ്പടിയായി വാങ്ങിയത് 96 കോടി രൂപയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു അന്വേഷണ ഏജൻസികളും ഇവരെ വിളിച്ച് ചോദ്യം ചെയ്യാൻ തയ്യാറായില്ല എന്നത് സംസ്ഥാനത്തെ നിയമവാഴ്ച പൂർണ്ണമായും തകർന്നു എന്നതിന്റെ തെളിവാണ്. പല വ്യവസായികളെയും സമ്മർദ്ദം ചെലുത്തി പണം വാങ്ങുന്നതായി കേട്ടിട്ടുണ്ടെങ്കിലും കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയും കുടുംബവും ഇങ്ങനെ പണം തട്ടുന്നത്.

എല്ലാ മാസവും വീണയ്‌ക്കും അവരുടെ കമ്പനിയിലേയ്‌ക്കും പണം മാസപ്പടിയായി ലഭിക്കുന്നു. വ്യവസായം നടത്താൻ തടസ്സം വരാതെ ഇരിക്കാനാണ് പണം നൽകിയെന്നാണ് വ്യവസായി വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് കൈക്കൂലിയെന്ന് സാരം. വലിയ അഴിമതിയും നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. പുതുപ്പള്ളിയിൽ യുഡിഎഫും സിപിഎമ്മും ഇത് ചർച്ചയാക്കാൻ പോകുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിതാവിന്റെ പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. യുഡിഎഫിന്റെ നേതാക്കളും മാസപ്പടി വാങ്ങിയതായി തെളിഞ്ഞു. അതിനാലാണ് നിയമസഭയിൽ ഇത് ചർച്ചയാക്കാതെ യുഡിഎഫ് തടിതപ്പിയത്. നിയമസഭയിൽ ഉന്നയിച്ചില്ലെങ്കിലും നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ചർച്ച ചെയ്യണമെന്നതാണ് ബിജെപിയുടെ തീരുമാനം.

മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളിക്കാരുടെ മുന്നിൽ നടക്കുന്നത്. വളരെ ലജ്ജാകരമാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി നടത്തുകയാണ്. രണ്ട് പേർക്കും മിണ്ടാൻ പറ്റുന്നില്ല. കേരളത്തിലെ എല്ലാ അഴിമതികളും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് നടത്തുന്നത്. ഇവരുടെ അഴിമതിയും ഒത്തുതീർപ്പ് രാഷ്‌ട്രീയവുമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായും ചർച്ച ചെയ്യുക. കേരളത്തിലെ അന്വേഷണ ഏജൻസികൾ മാസപ്പടി വിവാദത്തിൽ അന്വേഷണം നടത്താത്ത സാഹചര്യമാണെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി സമീപിക്കും. ഇത് ശരിക്കും കേരളത്തിലെ അന്വേഷണ ഏജൻസികളാണ് അന്വേഷിക്കേണ്ടത്. അഴിമതി നിരോധന നിയമത്തിന് കീഴിൽ വരുന്നതാണ് മാസപ്പടി വിവാദം- കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: CongressBJPCPMK SurendranPinarayi Vijayanveena vijayanPuthuppally
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies