Kerala 2021 - Janam TV

Kerala 2021

ഓൺലൈൻ തട്ടിപ്പ്: പരാതി പറയാൻ ഇനി പോലീസ് സ്‌റ്റേഷൻ കയറി ഇറങ്ങണ്ട:പുതിയ ടോൾ ഫ്രീ നമ്പർ നിലവിൽ

തിരുവന്തപുരം: ഓൺലൈൻ പണതട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ പോലീസിന്റെ കോൾ സെന്റർ നിലവിൽ വന്നു. തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടാം. ...

പിണറായിയുടെ രാജി ഗവർണർ അംഗീകരിച്ചു; പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മന്ത്രിസഭയായി തുടരും

തിരുവനന്തപുരം: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. രാജ്ഭവൻ കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ...

നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചന പത്ത് മണിയോടെ മാത്രം, ഫലം വൈകുമെന്ന് ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വൈകിയേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഞായറാഴ്ച എട്ടിന് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാൽ വോട്ടുകൾ എണ്ണത്തീരാൻ ...

ഇടത്-വലത് മുന്നണികൾക്ക് വേണ്ടി വോട്ടു പിടുത്തം: രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരത്തെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാർക്കെതിരെയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ്‌ രണ്ട് പോലീസ് ...

വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു. കൊല്ലത്തെ അഭിഭാഷകനായ അഡ്വ ...

കെകെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റി; പരാതി നൽകുമെന്ന് ആർഎംപി

വടകര: വടകര മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപി സ്ഥാനാർത്ഥി കെകെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയിൽ. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോർഡുകളിലെ ...

പോസ്റ്റൽ വോട്ടുകളിലെ തട്ടിപ്പ്: കെ.സുരേന്ദ്രൻ പരാതി നൽകി; വോട്ടർമാരിൽ നിന്നും ബാലറ്റ് വാങ്ങിയത് സഞ്ചിയിലെന്നും ആക്ഷേപം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് ...

എസ്ഡിപിഐയെ എതിർത്തത് ഗുണമായി; ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ വലിയ പിന്തുണ നൽകിയെന്ന് പി.സി ജോർജ്

പൂഞ്ഞാർ: തെരഞ്ഞെടുപ്പിൽ താൻ എസ്ഡിപിഐയെ എതിർത്തത് ഗുണമായെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി.സി ജോർജ്ജ്. എസ്ഡിപിഐയെ എതിർത്തതിനാൽ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ തനിക്ക് ...

തെരഞ്ഞെടുപ്പ് ഫലം: ആർക്കും ബ്ലാങ്ക് ചെക്ക് നൽകില്ലെന്ന് കെ. സുരേന്ദ്രൻ; എൻഡിഎ നിർണായക ശക്തിയാകും

കാസർകോട്: തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ആർക്കും ബ്ലാങ്ക് ചെക്ക് നൽകാത്ത ജനവിധിയായിരിക്കും ഉണ്ടാകുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.  ആരെയും ഏകപക്ഷീയമായി വാഴാൻ അനുവദിക്കാത്ത തെരഞ്ഞെടുപ്പ് ...

തെരഞ്ഞെടുപ്പ് ദിവസത്തെ ശബരിമല ചർച്ച; ആശങ്കയോടെ സിപിഎം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ദിവസം ശബരിമല യുവതി പ്രവേശന വിഷയം സജീവ ചർച്ചയായതിൽ സിപിഎമ്മിൽ ആശങ്ക. എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് അടക്കം ...

വിശ്വാസികളെ വഞ്ചിച്ച സിപിഎമ്മിന് ജനങ്ങൾ കനത്ത തിരിച്ചടി നൽകും: ലീഗ് പ്രവർത്തകന്റെ കൊലപാതകം സിപിഎം അറിവോടെ: ചെന്നിത്തല

ആലപ്പുഴ: വിശ്വാസികളെ വഞ്ചിച്ച സിപിഎമ്മിന് ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം ...

കൂത്തുപറമ്പ് മുസ്ലീം ലീഗ്പ്രവർത്തകന്റെ കൊലപാതകം: 10ൽ അധികം പ്രതികളെ തിരിച്ചറിഞ്ഞു, രാഷ്‌ട്രീയ കൊലയെന്ന് പോലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലയെന്ന് പോലീസ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ...

താൻ ജയിച്ചാൽ രണ്ടുവർഷം കൊണ്ട് പാലക്കാട് കേരളത്തിലെ മികച്ച മണ്ഡലം ആകും; വിജയ പ്രതീക്ഷയിൽ മെട്രോമാൻ

പാലക്കാട് : പാലക്കാട് മികച്ച വിജയ പ്രതീക്ഷയിൽ എന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി സംഘപരിവാർ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. തന്റെ വ്യക്തിപ്രഭാവവും ഗുണം ...

കൊല്ലം കടയ്‌ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്

കൊല്ലം : കടയ്ക്കലിൽ ബിജെപി നേതാവിൻ്റെ വീടിന് നേരേ ബോംബേറ്. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് രതി രാജൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിൻ്റെ ജനൽ ...

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ മൻസൂർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം എന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പ്രദേശത്ത് ലീഗ്-സിപിഎം ...

നിയമസഭാ തെരഞ്ഞെടുപ്പ്; പോളിംഗ് 74.02 ശതമാനം; കഴിഞ്ഞ തവണത്തേതിലും കുറവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ്. 2016 ലെ തെരഞ്ഞെടുപ്പിനെക്കാൾ 3 ശതമാനം കുറവാണ് പോളിംഗ് രേഖപ്പെടുത്തിയത്. പ്രാഥമിക കണക്കുകളിലാണ് ഈ വിവരം. അന്തിമ ...

സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിഹത്യ ; ഹരീഷ് വാസുദേവിനെതിരെ പരാതി നൽകി വാളയാറിലെ കുട്ടികളുടെ അമ്മ

കണ്ണൂർ : മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമ്മടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഭാഗ്യവതി. അഭിഭാഷകനായ ഹരീഷ് വാസുദേവിനെതിരെ തെരഞ്ഞെടുപ്പ് ...

വിധിയെഴുതി കേരളം ; ഉറപ്പാകുമോ, നാട് നന്നാക്കാനെത്തുമോ, മോദിക്കൊപ്പം നിൽക്കുമോ എന്ന് മെയ് 2ന് അറിയാം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂർത്തിയായി. ഏറ്റവും ഒടുവിൽ ലഭിച്ച അനൌദ്യോഗിക കണക്ക് പ്രകാരം 73.58 ശതമാനം ആളുകളാണ് സംസ്ഥാനത്ത് തങ്ങളുടെ സമ്മതിദാന അവകാശം ...

വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി; കള്ളവോട്ട് ചെയ്തത് ഇടതുപക്ഷമാണെന്ന് ആരോപണം

തിരുവനന്തപുരം: പോളിങ് ദിനത്തിൽ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ ബൂത്തിലെത്തി വോട്ടുചെയ്യാൻ ശ്രമിച്ച പലരുടെയും വോട്ട് നഷ്ടമായി. പലരുടേയും വോട്ടുമുടക്കിയത് തപാൽ വോട്ടുകളാണ്. തിരുവനന്തപുരം പൊന്നുമംഗലത്തെ ബൂത്തിൽ വോട്ട് ...

കോഴിക്കോട് വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം ; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രണമം. തുരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിലണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തോട്ടുമുക്കം ...

ജി സുകുമാരൻ നായരുടെ ശബരിമല പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ.കെ ബാലൻ

പാലക്കാട്: ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിക്ക് അയ്യപ്പകോപം ...

ഇരട്ടവോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ച് പോളിംഗ് ബൂത്തിൽ എത്തിയ ആളെ കൈയ്യോടെ പിടികൂടി

ആലപ്പുഴ : ഇരട്ടവോട്ട വോട്ട് ഉള്ളയാളുടെ വോട്ട് ചെയ്യാനെത്തിയ ആളെ കൈയ്യോടെ പിടികൂടി. ആലപ്പുഴ കളർകോട് എൽപിഎസിലെ 67-ാം നമ്പർ ബൂത്തിലാണ് സംഭവം. ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ ...

ആറംഗ കുടുംബം വോട്ട് ചെയ്യാനെത്തി : വീട്ടിലെ മരിച്ചയാൾക്ക് മാത്രം വോട്ട്

കോട്ടയം : ഒരു കുടുംബത്തിലെ ആറ് പേരെ വോട്ടർ പട്ടികയിൽ നിന്നും ബോധപൂർവ്വം നീക്കിയതായി പരാതി. എന്നാൽ കുടുംബത്തിലെ മരിച്ചയാളുടെ പേര് പട്ടികയിലുണ്ട്. കോട്ടയം വിജയപുരം പഞ്ചായത്തിലാണ് ...

നാദാപുരത്ത് കള്ളവോട്ടെന്ന് പരാതിയുമായി യുഡിഎഫ്; സ്ഥാനാർത്ഥികളെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും ആരോപണം

കോഴിക്കോട് : നാദാപുരത്ത് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ. പത്താം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു എന്നാണ് പ്രവീൺ കുമാറിന്റെ ആരോപണം. 286 ...

Page 1 of 15 1 2 15