Pakistan - Janam TV

Pakistan

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സൈനിക പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് ...

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

ഡൽഹി: നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ.  പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ചാർജ് ഡി അഫയേഴ്സിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പഞ്ചാബിലെ ...

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ  ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു. കറാച്ചി ഡിസ്ട്രിക്ട് വെസ്റ്റ് ഫുട്ബോൾ ടീമിന് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. മസ്തുങിനും സരിയാബിനും ഇടയിലുള്ള ...

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

ന്യൂയോർക്ക്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ യുഎൻ പൊതുസഭാ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഭീകരവാദം, ജമ്മു കശ്മീർ, ജനാധിപത്യ അവകാശങ്ങൾ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ...

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

ജനീവ: ജമ്മു കശ്മീരും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും സംബന്ധിച്ച് പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി ഇന്ത്യയുടെ ...

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

ന്യൂയോർക്ക്: ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ പാകിസ്താൻ എപ്പോൾ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകാതെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. 81-ാമത് യുഎൻ പൊതുസഭാ ...

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഇസ്ലാമാബാദിൽ കനത്ത സുരക്ഷ. സെപ്റ്റംബർ 27ന് ...

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കോഹാട്ട് ജില്ലയിലെ പഴയ പൊലീസ് ലൈൻസിന് ...

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവിലയും വിതരണ സമ്മര്‍ദവും ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനസംരക്ഷണത്തിനും ചെലവ് ചുരുക്കുന്നതിനുമായി പുതിയ നടപടികളുമായി പാകിസ്താന്‍. ഇതിന്റെ ഭാഗമായി കടകള്‍, ...

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

ഇസ്ലാമാബാദ്: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ   പാകിസ്താനിൽ ഇന്ധനക്ഷാമം. സർക്കാർ- സ്വകാര്യ മേഖലകളിലെ ഇന്ധന ഉപഭോഗം കുറയ്ക്കാൻ  ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളാണ് പാക് ഭരണകൂടം ...

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ് ദാരുണമായ സംഭവം. ...

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്താനിലെ ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ വഴി ബന്ധം പുലർത്തിയ  25കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. ദൊഡ്ഡബല്ലാപുര സ്വദേശിയും എയർ കണ്ടീഷനിംഗ് ടെക്നീഷ്യനുമായ സയ്യിദ് അബൂബക്കർ ആണ് ...

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് അമേരിക്കൻ സർക്കാരിനോട് ശുപാർശ ചെയ്ത യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ.  പാകിസ്താനിൽ ...

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

ന്യൂഡൽഹി: പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കിയതിന് രണ്ട് മുംബൈ ഡോക്ടർമാർക്ക് പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബോംബെയിൽ (ഇന്നത്തെ മുംബൈ) നിന്നുള്ള ...

നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

ന്യൂഡൽഹി: ഇന്ത്യയ്ക്കു പിന്നാലെ അയൽരാജ്യമായ നേപ്പാളിലും അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ ശ്രമിച്ചെന്ന സംശയം ശക്തമാകുന്നു. നേപ്പാളിലെ സൺസാരി ജില്ലയിൽ ജൂലൈ 26ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക ...

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ഇസ്ലാമാബാദ്: പാകിസ്താന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി മുൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിനറെ വീഡിയോ. ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്കൊപ്പം വേദി പങ്കിടുകയും ഇന്ത്യക്കെതിരെ രൂക്ഷമായ ഭീഷണി മുഴക്കുകയും ചെയ്യുന്ന ...

പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും; മുഖം വെളുപ്പിക്കാൻ ഉപയോഗിക്കുന്നവയിൽ 20,000 പി.പി.എം വരെ മെർക്കുറി; വിപണിയിലെത്തുന്നത് രേഖകളില്ലാതെ; മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മുഖം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും വ്യാപകമായി വിൽപ്പനയ്ക്കെത്തുന്നതായി കണ്ടെത്തൽ. ‘ഫൈസ’ (Faiza), ‘ഗോറി’ (Goree) എന്നീ ക്രീമുകളിൽ അനുവദനീയമായ പരിധിയേക്കാൾ ഗുരുതരമായ ...

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്ക് നീങ്ങുന്ന കാലം. അതിനിടെ ഒരു യുവ കശ്മീരി വനിത എടുത്തത് സ്വന്തം ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനം. പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം ...

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രണത്തിൽ 40 ഓളം  ഭീകരർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ് റിസ്വാൻ ഹനീഫ്. ഒരു പൊതു പരിപാടിക്കിടെയായിരുന്നു റിസ്വാൻ ഹനീഫിൻറെ ...

പാകിസ്ഥാന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ഇന്ത്യൻ സൈന്യം; കുപ്വാരയിൽ വൻ ആയുധശേഖരം പിടികൂടി

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന തരത്തിൽ പാകിസ്ഥാൻറെ വ്യാജ പ്രചാരണം തുറന്നു കാട്ടി ഭാരതം. കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങളും പഴയ ഏറ്റുമുട്ടലുകളുടെ ...

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫാറൂഖാബാദിലുള്ള 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര  തകർത്ത സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിഖ് ആരാധനാലയത്തിന് നേരെയുണ്ടായ നടപടി ...

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായ അപലപിച്ച് ഇന്ത്യ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ...

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും  പാകിസ്ഥാൻ നടത്തിയ വ്യോമാക്രണത്തിൽ 29 പേർ മരിച്ചു. അഫ്ഗാൻ ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്ലാമാബാദിൻറെ അവകാശവാദം. അതിർത്തിക്കപ്പുറമുള്ള ഒളിത്താവളങ്ങളും പരിശീലനകേന്ദ്രങ്ങളുമാണ് ...

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ പാക് റേഞ്ചേഴ്‌സിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം റേഞ്ചേഴ്‌സ് ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് പ്രദേശത്ത് ശക്തമായ ...

Page 1 of 85 12…85