Ukraine Crisis - Janam TV

Ukraine Crisis

ഞങ്ങൾക്കറിയില്ല നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്, നിങ്ങൾക്കെതിരെ ഞങ്ങൾ സംഘടിക്കും; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യൻ സൈനികർ

കീവ്: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഇരുപത്തി രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യൻ സൈനികരുടെ ആക്രമണത്തിൽ യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം നിലപൊത്തുന്നതും സാധാരണക്കാരായ മനുഷ്യർ വരെ കൊല്ലപ്പെടുന്നതുമാണ് കാണാൻ ...

1,500 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാളെ എട്ട് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം

കീവ്: 1,500ലധികം ഇന്ത്യക്കാരുമായി എട്ട് വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈനിക ആക്രമണത്തെ ...

‘സംസ്ഥാനത്ത് 33 പുതിയ മെഡിക്കൽ കോളേജും രണ്ട് എയിംസുമുണ്ട്, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് സ്ഥാപിക്കും’: യുക്രെയ്‌നിൽ നിന്നും എത്തിയ വിദ്യാർത്ഥികളുകമായി സംവദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുമായി സംവദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പറേഷൻ ഗംഗയുടെ ഭാഗമായി ഒഴിപ്പിച്ച അൻപതിലധികം വിദ്യാർത്ഥികളോടാണ് അദ്ദേഹം ...

യുക്രെയ്‌നികൾക്കിടയിൽപ്പെട്ട് റഷ്യൻ പട്ടാളക്കാരൻ; ആഹാരം നൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോണും കൊടുത്ത് യുക്രെയ്‌നികൾ; പൊട്ടിക്കരഞ്ഞ് യുവസൈനികൻ

യുദ്ധമുഖത്ത് കരുണയെന്ന വികാരത്തിനോ മാനുഷികമായ ഇടപെടലിനോയ്ക്ക് 'സ്‌കോപ്പുണ്ടോ'.. ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നാൾക്കുനാൾ ശക്തിപ്രാപിക്കുമ്പോഴും അവിടെ സഹാതാപത്തിന്റെ ...

പാരീസിലെ മ്യൂസിയത്തിൽ നിന്നും ഗുഡ്‌ബൈ പറഞ്ഞ് പുടിന്റെ വാക്‌സ് പ്രതിമ; ഏകാധിപതികൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് മ്യൂസിയം ഡയറക്ടർ

പാരീസ്: യുക്രെയ്‌നിൽ യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. പുടിന്റെ മാർഗനിർദേശങ്ങൾ പ്രാവർത്തികമാകുമ്പോൾ ഓരോ യുക്രെയ്ൻ നഗരങ്ങളും ദിനം പ്രതി ചാമ്പലാകുകയാണ്. ഇതിനിടെ സാമ്പത്തിക-വ്യാവസായിക ഉപരോധങ്ങളുമായി പുടിനെതിരെ നിലപാടെടുക്കുകയാണ് പാശ്ചാത്യരാജ്യങ്ങൾ. ...

തത്സമയ റിപ്പോർട്ടിങ്ങിനിടെ ബോംബ് സ്‌ഫോടനം; അമ്പരന്ന് പിറകിലോട്ട് നോക്കവെ രണ്ടാമത്തെ പൊട്ടിത്തെറി; വാർത്താ അവതാരകൻ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

കീവ്: റഷ്യൻ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്‌ന്റെ പല മേഖലകളിലും അർദ്ധ രാത്രിയിലും കണ്ണഞ്ചിക്കുന്ന തരത്തിൽ ബോംബ് സ്ഫോടനങ്ങൾ നടക്കുകയാണ്. ഏറെ ഭയാനകമായ കാഴ്ചകളുടെ നിരവധി ...

ആറാം യുദ്ധദിനം: റഷ്യ ആക്രമണം ശക്തമാക്കുമ്പോഴും അവകാശവാദത്തിൽ ഉറച്ച് കീവ്; 5,710 റഷ്യൻ സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ; ഷെല്ലാക്രമണത്തിൽ തകർന്നടിഞ്ഞ് യുക്രെയ്നിലെ വൻ നഗരങ്ങൾ

കീവ്: റഷ്യയുടെ ആക്രമണം കടുപ്പിക്കുന്നതിനിടെ പ്രതിരോധം തീർക്കാൻ പാടുപെടുകയാണ് യുക്രെയ്ൻ. ഇതിനിടെ റഷ്യൻ പട്ടാളത്തിലെ 5,710 സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുദ്ധത്തിന്റെ ആദ്യ അഞ്ച് ദിവസത്തെ ...

ഖാർകീവിലെ ഫ്രീഡം സ്‌ക്വയർ നിലംപതിച്ചു; മിസൈൽ ആക്രമണം രൂക്ഷം; ദൃശ്യങ്ങൾ പങ്കുവെച്ച് യുക്രെയ്ൻ; യുദ്ധക്കുറ്റമെന്ന് സെലൻസ്‌കി

കീവ്: യുദ്ധത്തിന്റെ ആറാം ദിനവും റഷ്യയുടെ കനത്ത ആക്രമണങ്ങൾക്ക് സാക്ഷിയാകുകയാണ് യുക്രെയ്ൻ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ഖാർകീവിൽ മിസൈൽ ആക്രമണം തുടരുകയാണ്. ഖാർകീവിലെ ഏറെ ...

യുക്രെയ്‌നിലെത്തിയ റഷ്യൻ ടാങ്കുകളുടെ പിന്നിലെ ആ ദുരൂഹ ചിഹ്നം; എന്താണ് ഇത്?

മോസ്‌കോ: യുക്രെയ്‌നിൽ അധിനിവേശം നടത്തിയ റഷ്യൻ സേനയുടെ ടാങ്കുകളുടെ വശങ്ങളിലായി ഇംഗ്ലീഷ് അക്ഷരമാലയിലെ 'സെഡ്' അക്ഷരം എഴുതിയിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ടാങ്കുകളിൽ വെളുത്ത ...

റഷ്യൻ മുന്നേറ്റം മന്ദഗതിയിൽ; ശത്രു നേരിടുന്നത് കനത്ത നഷ്ടം; റഷ്യ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ൻ സായുധസേന

കീവ്: റഷ്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്നും ഞങ്ങളെ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ന്റെ സായുധസേന. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ൻ ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളെന്ന് തരംതിരിവില്ലാതെയാണ് റഷ്യൻ ...

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിലേക്ക്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചർച്ച ചെയ്യാനുള്ള യോഗത്തിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഓപ്പറേഷൻ ഗംഗയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രെയന്റെ അയൽരാജ്യങ്ങളിലേക്ക് ...

കൊല്ലപ്പെട്ടത് 16 കുട്ടികളെന്ന് യുക്രെയ്ൻ; പ്രത്യാക്രമണത്തിൽ വധിച്ചത് 4,300 റഷ്യൻ പട്ടാളക്കാരെ; തടവിലാക്കിയ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടാൻ അനുവാദം നൽകിയെന്നും യുക്രെയ്ൻ

കീവ്: യുക്രെയ്‌നിലെ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ വെളിപ്പെടുത്തിയ കണക്ക് പ്രകാരം ഫെബ്രുവരി 24 മുതൽ രാജ്യത്ത് 16 കുട്ടികൾ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. 3,50,000 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ...

അഭയാർത്ഥികളെ സ്വീകരിച്ച് യുക്രെയ്‌നിലെ ക്ഷേത്രങ്ങൾ; ഇസ്‌കോണിന് കീഴിലുള്ള 54 ക്ഷേത്രങ്ങളിൽ നിരാലംബർക്ക് പരിചരണം

കീവ്: യുക്രെയ്‌നിൽ യുദ്ധാന്തരീക്ഷം സംജാതമായതോടെ ലക്ഷക്കണക്കിനാളുകളാണ് അഭയാർത്ഥികളായത്. പലായനം ചെയ്തും സുരക്ഷിതമെന്ന് കരുതുന്ന മറ്റ് മേഖലകളിലേക്ക് രക്ഷപ്പെട്ടും അഭയം തേടുകയാണ് നിരവധി പേർ. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് ...

റഷ്യ വിട്ടത് മോശം പരിശീലനം നേടിയ പട്ടാളക്കാരെയെന്ന് യുക്രെയ്ൻ മേജർ ജനറൽ; 200 റഷ്യൻ പട്ടാളക്കാർ തടവിൽ; പിടിയിലായവരിൽ 19 വയസുകാരും; സൈനികർക്ക് വീട്ടിലേക്ക് ബന്ധപ്പെടാൻ അനുവാദം; ആഹാരവും നൽകി

വാഷിങ്ടൺ: യുക്രെയ്‌ന്റെ പിടിയിലായ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളെ വിളിക്കാൻ അവസരം നൽകിയതായി യുക്രെയ്ൻ മേജർ ജനറൽ ബോറിസ് ക്രെമെനെറ്റ്സ്‌കി. ഏകദേശം 200 റഷ്യൻ സൈനികർ തങ്ങളുടെ യുദ്ധതടവുകാരായെന്ന് ...

ഓപ്പറേഷൻ ഗംഗ; മൂന്നാമത്തെ രക്ഷാദൗത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചു; മലയാളികൾ ഉൾപ്പെടെ 240 പേർ എത്തും

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' ദൗത്യം പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി മൂന്നാമത്തെ വിമാനം 240 പൗരന്മാരുമായി ഡൽഹിയിലേക്ക് യാത്രതിരിച്ചു. ...

യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തി; ഇനിയിത് ഇവിടം കൊണ്ട് അവസാനിക്കില്ല; ലോകം കാത്തിരിക്കുന്നത് നീണ്ട യുദ്ധം; മുന്നറിയിപ്പുമായി ഫ്രാൻസ്

പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രെയ്‌ന് ലഭിക്കാൻ തുടങ്ങിയതോടെ യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായി സഹായിച്ചും ആയുധങ്ങൾ നൽകിയും യുക്രെയ്‌നെ പിന്തുണയ്ക്കാൻ അമേരിക്കയും ഫ്രാൻസും രംഗത്തെത്തിയതിന് ...

രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും; പുടിന് കീഴടങ്ങില്ലെന്ന് സെലൻസ്‌കി

കീവ്: ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം നിരാകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. അവസാന നിമിഷം വരെയും പോരാടുമെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും സെലൻസ്‌കി വ്യക്തമാക്കി. അദ്ദേഹം ...

3,500 റഷ്യൻ പട്ടാളക്കാരെ വധിച്ചു; 200 പേരെ യുദ്ധ തടവുകാരാക്കി; കീവിലെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണവും ചെറുത്തുവെന്ന് യുക്രെയ്ൻ

കീവ്: യുദ്ധത്തിൽ 3,500 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം. 200 പേരെ യുദ്ധ തടവുകാരാക്കിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ യുക്രെയ്‌ന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ റഷ്യ ഇതുവരെ ...

റഷ്യൻ സൈനിക വിമാനം തകർത്തുവെന്ന് യുക്രെയ്ൻ; അതിർത്തിയിലെത്തിയ പനാമ-മാൾഡോവ് കപ്പലുകളിലേക്ക് റഷ്യയുടെ മിസൈൽ ആക്രമണം

കീവ്: റഷ്യൻ സൈനിക വിമാനത്തെ വെടിവെച്ചിട്ടതായി യുക്രെയ്ൻ. കീവിൽ നിന്ന് 40 കിലോമീറ്റർ അകലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരമായ വാസിൽകിവിന് സമീപമാണ് വിമാനം തകർത്തതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ...

യുക്രെയ്‌ൻ പ്രതിസന്ധി: ഏകവഴി ‘ചർച്ചകൾ’ മാത്രം; നയതന്ത്രപാത തിരിച്ചുവരണമെന്ന് ഇന്ത്യയുടെ നിലപാട്; നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശത്രുതയും അക്രമവും അവസാനിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ അപേക്ഷിച്ചു. യുഎന്നിലെ ഇന്ത്യയുടെ ...

ബ്രിട്ടീഷ് വിമാനങ്ങൾക്ക് റഷ്യയിൽ ഉപരോധം; നടപടി എയ്റോഫ്‌ളോട്ട് ബ്രിട്ടനിൽ വിലക്കിയതിന് പിന്നാലെ

മോസ്‌കോ: ബ്രിട്ടീഷ് വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളിലേക്ക് വരുന്ന യുകെയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും ഇതോടെ നിർത്തലാക്കി. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള ...

800 റഷ്യൻ സൈനികരെ വധിച്ചു; 30 റഷ്യൻ ടാങ്കുകളും ഏഴ് വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചുവെന്നും യുക്രെയ്ൻ; സ്ഥിരീകരിക്കാതെ റഷ്യ

കീവ്: യുദ്ധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ...

യുക്രെയ്‌നിനെ കൈവിടില്ലെന്ന് ലോകബാങ്ക്; അടിയന്തിര സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ഡേവിഡ് മാൽപാസ്

വാഷിംഗ്ടൺ: രാഷ്ട്രീയ-സൈനിക പ്രതിസന്ധികൾക്കിടയിലായ യുക്രെയ്നിന് അടിയന്തിര സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ലോകബാങ്ക്. ദ്രുതഗതിയിലുള്ള ധനസഹായം നൽകുന്നതിന് ലോകബാങ്ക് തയ്യാറാണ്. അത്തരം പിന്തുണകൾ ഉറപ്പുവരുത്തുന്നതിനായുള്ള മാർഗങ്ങൾ തേടുകയാണ്. ...

യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ തന്നെ 137 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ; മരിച്ചവരിൽ ഭൂരിപക്ഷവും സാധാരണക്കാർ, റഷ്യ ഒരിക്കലും മാപ്പർഹിക്കുന്നില്ലെന്ന് പ്രസിഡന്റ് സെലൻസ്‌കി

കീവ്: റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 137 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. നൂറുക്കണക്കിന് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. ...

Page 1 of 2 1 2