UP2022 - Janam TV

UP2022

കൈകൊടുത്ത് തോളത്ത് തട്ടി യോഗി; ചിരിച്ച് സ്വീകരിച്ച് അഖിലേഷ്; യുപിയിൽ നിയമസഭ സമ്മേളനം ആരംഭിച്ചു

ലക്‌നൗ: തിരഞ്ഞെടുപ്പ് പോരാട്ടത്തിനും വാദപ്രതിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം രാഷ്ട്രീയ സൗഹൃദ ദൃശ്യങ്ങൾക്ക് വേദിയായി ഉത്തർപ്രദേശ് നിയമസഭ. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും ...

സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ മന്ത്രിസഭാ യോഗം വിളിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങ് പൂർത്തിയായതിന് പിന്നാലെയാണ് മന്ത്രിമാരുടെ ആദ്യ യോഗം വിളിച്ചത്. ഇന്ന് വൈകുന്നേരം ഭാരതരത്‌ന ...

‘എനിക്ക് ഉറപ്പുണ്ട്, യോഗിയുടെ നേതൃത്വത്തിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം ഇവിടെ കുറിക്കും’: ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ല്കനൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ യോഗി ആദിത്യനാഥിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വികസനത്തിന്റെ മറ്റൊരു അദ്ധ്യായം കുറിയ്ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ...

യോഗി 2.0: സത്യപ്രതിജ്ഞ 25ന്, ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുക്കും

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഈ മാസം 25ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുകയെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ...

നേരിട്ടത് വമ്പൻ പരാജയം; യുപിയിൽ പാർട്ടി യൂണിറ്റുകൾ അടച്ചുപൂട്ടി ആർഎൽഡി; മത്സരിച്ചത് എസ്പിയുമായി സഖ്യം ചേർന്ന്

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടെ ഉത്തർപ്രദേശിലെ എല്ലാ പാർട്ടി യൂണിറ്റുകളും അടച്ചുപൂട്ടി രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി). പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ...

യോഗിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സത്യപ്രതിജ്ഞയ്‌ക്ക് പ്രധാനമന്ത്രിയുടെ സാന്നിധ്യം അഭ്യർത്ഥിച്ച് ആദിത്യനാഥ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് യോഗി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ...

പ്രധാനമന്ത്രിയെ കാണാൻ യോഗി; കൂടിക്കാഴ്ച ഡൽഹിയിൽ; സത്യപ്രതിജ്ഞയും പുതിയ മന്ത്രിസഭ രൂപീകരണവും ചർച്ചയായേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയ ശേഷം ആദിത്യനാഥ് നടത്തുന്ന ...

സർക്കാർ രൂപീകരണം; യോഗി ഇന്ന് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയേക്കും

ന്യൂഡൽഹി: തുടർഭരണം ലഭിച്ച ഉത്തർപ്രദേശിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിലെത്തുന്ന അദ്ദേഹം ബിജെപി ദേശീയ ...

തിരഞ്ഞെടുപ്പിലെ കനത്ത പരാജയം: രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും സ്ഥാനം ഒഴിഞ്ഞേക്കും

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും സോണിയ ഗാന്ധിയും സ്ഥാനം ഒഴിഞ്ഞേക്കും. ഇവർ രാജി സന്നദ്ധത ഉടൻ അറിയിച്ചേക്കുമെന്നാണ് സൂചന. ...

യുപിയിൽ ട്രൻഡായി ‘ബുൾഡോസർ ബാബ’; പച്ച കുത്താൻ ടാറ്റൂ സ്റ്റുഡിയോകളിൽ വൻ തിരക്ക്‌

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് അനുയായികൾ. പലവിധത്തിലാണ് ആഘോഷങ്ങൾ പ്രദേശത്ത് അരങ്ങേറുന്നത്. വാരാണാസിയിലെ പാർട്ടി അനുയായികൾ വിജയം ആഘോഷിക്കുന്ന രീതി ...

തിരഞ്ഞെടുപ്പിൽ തോറ്റതിന് അരിശം ചാനലുകളോട്; പാർട്ടി നേതാക്കൾ ചാനൽ ചർച്ചയ്‌ക്ക് പോകേണ്ടെന്ന് മായാവതി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ചാനലുകളുടെ തലയിൽ കെട്ടിവെയ്ക്കാനുളള നീക്കവുമായി ബിഎസ്പി നേതാവ് മായാവതി. പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് മായാവതി വിലക്കി. തിരഞ്ഞെടുപ്പിൽ ...

യുപിയിൽ കിട്ടിയത് 2.3 ശതമാനം വോട്ട്; മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടി വച്ച കാശും നഷ്ടമായി

ലക്‌നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഏറ്റവും അധികം നഷ്ടം സംഭവിച്ച പാർട്ടിയാണ് കോൺഗ്രസ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടെ ...

രണ്ടാമൂഴത്തിനായി യോഗി രാജി സമർപ്പിച്ചു; രാജ്ഭവനിലെത്തി ഗവർണറെ കണ്ടു

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിക്കത്ത് നൽകി. ഗവർണർ ആനന്ദിബെൻ പട്ടേലിനെ രാജ് ഭവനിൽ സന്ദർശിച്ചാണ് അദ്ദേഹംരാജിക്കത്ത്  സമർപ്പിച്ചത്. ...

നോയിഡയിൽ പോയാൽ തോൽക്കില്ല; അന്ധവിശ്വാസമല്ല ജന പിന്തുണയാണ് വലുതെന്ന് തെളിയിച്ച് യോഗി;രചിച്ചത് പുതുചരിത്രവും തകർത്തത് അന്ധവിശ്വാസവും

ഉത്തർപ്രദേശിൽ കാലങ്ങളായി ഒരു അന്ധവിശ്വാസമുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ നോയിഡയിൽ പ്രവേശിക്കുന്നവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും. അത് മാത്രമല്ല ഭൂരിപക്ഷം നേടാനാവാതെ സ്വന്തം പാർട്ടിയും അധികാരത്തിൽ നിന്ന് ...

യോഗി2.0: സത്യപ്രതിജ്ഞ ഹോളിയ്‌ക്ക് മുൻപ്: ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുത്തേയ്‌ക്കും

ലക്‌നൗ: രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഹോളി ആഘോഷങ്ങൾക്ക് മുൻപ് ഉണ്ടായേക്കും. മാർച്ച് 14നോ 15നോ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ...

അക്രമണ മനോഭാവത്തോടെ പെരുമാറരുത്, തന്നെ പോലെ പോസിറ്റീവ് ആയിരിക്കാൻ കോൺഗ്രസിനോട് മമത: അഖിലേഷ് നിരാശനാകേണ്ട, ഇവിഎം മെഷീൻ ഫൊറെൻസിക് പരിശോധനയ്‌ക്ക് അയപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതിന് പിന്നാലെ കോൺഗ്രസിനെ ഉപദേശിച്ചും സമാജ്‌വാദി പാർട്ടിയെ ആശ്വസിപ്പിച്ചും തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ...

ചക്രവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കാൻ മാർഗം കണ്ടെത്തിയ അഭിമന്യൂ; സർവകലാ റെക്കോർഡുകൾ തിരുത്തിയ യോഗി ആദിത്യനാഥ്

2022ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് വലിയൊരു പാഠമാണെന്നിരിക്കെ എത്ര വായിച്ചാലും പിടികിട്ടാത്ത അദ്ധ്യായമാകുംയുപിയിലെ ഫലപ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷം ഉത്തർപ്രദേശിന് മേൽ പെയ്തിറങ്ങിയ ...

ഉത്തർപ്രദേശിൽ ബിജെപിയുടെ റെക്കോർഡ് വിജയം; മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയേയും, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിക്കെതിരെയും രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ...

‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് ...

യുപിയിലെ ജനവിധി ബഹുമാനിക്കുന്നു; നന്നായി പ്രവർത്തിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് ഒവൈസി; പാർട്ടിയെ കൈവിട്ടത് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടെ

ഹൈദരാബാദ്: ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും അധികാരം നൽകാനുള്ള ജനങ്ങളുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ബിജെപിയുടെ സീറ്റുകൾ കുറയ്‌ക്കാനാകുമെന്ന് ഞങ്ങൾ തെളിയിച്ചു; വോട്ടർമാർക്ക് നന്ദി അറിയിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേടിയ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും, ബിജെപിയുടെ സീറ്റുകളുടെ ...

യോഗിയുടെ രണ്ടാമൂഴം: തൂത്തുവാരിയത് 255 സീറ്റുകൾ; വോട്ടുവിഹിതം 41.29%

ലഖ്നൗ: 1985ൽ നാരായൺ ദത്ത് തിവാരിക്ക് ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിൽ 255 ഇടത്തും വിജയിച്ച് വീണ്ടും അധികാരം ...

ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരി ബിജെപി; ജനവിധിയിൽ പൊളിഞ്ഞത് കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നുണകൾ

ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിലും വിജയം ബിജെപിക്ക്. ജില്ലയിലെ എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ...

ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കൂ; യുപിയിലെ തോൽവിക്ക് പിന്നാലെ പ്രിയങ്കാ വാദ്രയോട് കോൺഗ്രസ് പ്രവർത്തകർ

ലക്നൗ : അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്ന തോൽവിയാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് വ്യക്തമായ ...

Page 1 of 8 1 2 8