പുടിന് തലവേദനയായി റഷ്യയിലെ യുദ്ധവിരുദ്ധ റാലികൾ; പതിനായിരങ്ങൾ തെരുവിൽ; ജലപീരങ്കി; ലാത്തിചാർജ്; അറസ്റ്റ്; മാദ്ധ്യമപ്രവർത്തകരടക്കം തടവിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുടിന് തലവേദനയായി റഷ്യയിലെ യുദ്ധവിരുദ്ധ റാലികൾ; പതിനായിരങ്ങൾ തെരുവിൽ; ജലപീരങ്കി; ലാത്തിചാർജ്; അറസ്റ്റ്; മാദ്ധ്യമപ്രവർത്തകരടക്കം തടവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 12:30 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അയവില്ല. പ്രധാന നഗരങ്ങളായ സെന്റ് പീറ്റേഴ്‌സ് ബർഗിലും മോസ്‌കോയിലും പതിനായിരങ്ങൾ തെരുവിലിറങ്ങി. യുക്രെയ്‌നിൽ നടത്തുന്ന കൂട്ടക്കുരുതി റഷ്യൻ സൈന്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള റാലികൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തെരുവുകളിൽ പ്രതിഷേധിച്ച 4000 ത്തോളം യുദ്ധവിരുദ്ധ പ്രവർത്തകരെ ഇതുവരെയായി റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 34 ഓളം നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തു.

പലസ്ഥലങ്ങളിലും പ്രതിഷേധ റാലികൾ സംഘർഷത്തിൽ കലാശിച്ചു. പോലീസുകാരുമായി പ്രക്ഷോഭകർ ഏറ്റുമുട്ടി. യുദ്ധ വിരുദ്ധ റാലിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമാധാനത്തിന് അഹ്വാനം ചെയ്യുന്ന പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് റാലികൾ നടക്കുന്നത്. എന്നാൽ പ്രക്ഷോഭകരെ മാത്രമല്ല പത്രപ്രവർത്തകരെയും റഷ്യൻ പോലീസ് തടവിലാക്കിയെന്ന് വിവിധ അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണം നാലാം ദിവസവും രൂക്ഷമായി തുടരുകയാണ്. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ യുക്രെയ്‌ന് പുറത്തെത്തിച്ചശേഷം പ്രത്യേക വിമാനങ്ങളടക്കം അയച്ച് തിരികെയെത്തിക്കുകയാണ്. റഷ്യൻ സൈന്യം നടത്തുന്ന കര-വ്യോമാക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനായി ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ് യുക്രെയ്ൻ ജനതയും അവശേഷിക്കുന്ന വിദേശപൗരൻമാരും. വീടും സ്വത്തുക്കളും ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേയ്‌ക്ക് പാലായനം ചെയ്യുന്നവരും നിരവധിയാണ്.

Tags: Vladimir PutinUkraine WarRussia-Ukraine WarAnti-War ProtestRussiaMOSCOWUkraine
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies