‘കേരളത്തിൽ വലിയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് കോപ്പുകൂട്ടുന്നു, മതഭീകരവാദ സംഘടന ഇപ്പോഴും രഹസ്യമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നു‘: പിണറായി വിജയൻ ഇതൊന്നും അറിയുന്നില്ലേയെന്ന് ബിജെപി- BJP against LDF Government on PFI issue
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിൽ വലിയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് കോപ്പുകൂട്ടുന്നു, മതഭീകരവാദ സംഘടന ഇപ്പോഴും രഹസ്യമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നു‘: പിണറായി വിജയൻ ഇതൊന്നും അറിയുന്നില്ലേയെന്ന് ബിജെപി- BJP against LDF Government on PFI issue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 06:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. കൊച്ചിയിൽ കോടതി വളപ്പിൽ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ കൊടുക്കാൻ വന്ന എൻഐഎ ഉദ്യോഗസ്ഥൻമാരുടെ ദൃശ്യങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പകർത്തിയത് ഗൗരവതരമാണ്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇവർക്കെതിരെ കേസ് എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹ നിലപാട് എടുത്തതിന് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പിണറായി വിജയൻ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പിഎഫ്ഐ നിരോധനം കേരള സർക്കാർ അട്ടിമറിച്ചു. പിഎഫ്ഐയുടെ പല ഓഫീസുകളും അടച്ചുപൂട്ടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി സുധീർ ചൂണ്ടിക്കാട്ടി.

മതഭീകരവാദ സംഘടന രഹസ്യമായി ഇപ്പോഴും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സർക്കാരിന് ആരോടാണ് കൂറ് എന്നതാണ് ജനങ്ങൾ ചോദിക്കുന്ന ചോദ്യം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറുകൾക്കകം പിഎഫ്ഐ ഓഫീസുകൾ അടച്ചുപൂട്ടുകയും അവരുടെ പ്രവർത്തനം നിർത്തിക്കുകയും അവരുടെ നേതാക്കളെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തു. തീവ്രവാദികളുടെ വോട്ടിന് വേണ്ടിയാണ് നിരോധനം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാത്തതെന്നും സുധീർ പറഞ്ഞു.

പിഎഫ്ഐ ഹർത്താലിൽ ഏകദേശം ആറുകോടി രൂപയോളം കെഎസ്ആർടിസിക്ക് മാത്രം നഷ്ടമുണ്ടായിട്ടും നഷ്ടം നേതാക്കളിൽ നിന്നും കണ്ട് കെട്ടണമെന്ന് ഹൈക്കോടതി പോലും ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. കേരളത്തിൽ വലിയ കലാപത്തിന് പിഎഫ്ഐ കോപ്പുകൂട്ടുകയാണ്. സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങൾ എസ്ഡിപിഐയുമായി ചേർന്ന് സിപിഎം ഭരിക്കുന്നതാണ് പിഎഫ്ഐയോടുള്ള സർക്കാരിന്റെ മൃദുസമീപനത്തിന് മറ്റൊരു കാരണമെന്നും പി സുധീർ ചൂണ്ടിക്കാട്ടി. മതഭീകരവാദ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷേഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: BJPPFIldfPinarayi VijayanP sudheer
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies