ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ അറിയാനുള്ള മത്സരം മഴകൊണ്ടുപോകുമെന്ന് ആശങ്ക. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇതുവരെയും ടോസിടാനായിട്ടില്ല. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് മത്സരം നടന്നാൽ വിജയിക്കുന്ന ടീമാകും ഇന്ത്യയോട് കലാശ പോരിൽ മുട്ടാനെത്തുക.
കഴിഞ്ഞ കളിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ശ്രീലങ്ക കരുത്തരാണ്. അതേസമയം പാകിസ്താനാകട്ടെ പരിക്കിൽ വലയുകയാണ്. മുൻനിര പേസർമാരെല്ലാം പരിക്കിന്റെ പിടിയിലാണ്. നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെ ഒഴിവാക്കിയാണ് ഇന്ന് പാകിസ്താൻ ടീം പ്രഖ്യാപിച്ചത്. നസീം ഷായ്‌ക്ക് പകരം സമൻ ഖാനും ഹാരിസ് റൗഫിനു പകരം മുഹമ്മദ് വസീം ജൂനിയറും കളിക്കും. ഫഖർ സമാനും ആഘ സൽമാനും പകരം മുഹമ്മദ് ഹാരിസും സൗദ് ഷക്കീലും ടീമിൽ ഇടംപിടിച്ചു. പേസ് ഓൾറൗണ്ടർ ഫഹീം അഷ്രഫിനു പകരം മുഹമ്മദ് നവാസും ടീമിലെത്തി.
ഇന്ന് മഴമൂലം മത്സരം നടക്കാതിരുന്നൽ പോയിന്റുകൾ ഇരു ടീമുംി പങ്കിടും.അങ്ങനെ വരുമ്പോൾ പാക്കിസ്ഥസ്താനും ശ്രീലങ്കയ്‌ക്കും മൂന്ന് പോയിന്റ് വീതമാകും. അപ്പോൾ നെറ്റ് റൺറേറ്റാകും ഫൈനലിസ്റ്റുകളെ നിർണയകിക്കുക. ഇന്ത്യയ്‌ക്കെതിരെ 228 റൺസ് തോൽവി വഴങ്ങിയ പാകിസ്താന്റെ നില പരുങ്ങലിലാണ്. നെറ്റ് റൺറേറ്റ് 1.892 ആണ്. ഇന്ത്യക്കെതിരെ 41 റൺസ് തോൽവി വഴങ്ങിയ ശ്രീലങ്കയുടെ നെറ്റ് റൺ റേറ്റ് 0.200 ആണെങ്കിലും പാക്കിസ്താനെക്കാൾ മുന്നിലാണ്.
Comments