അറസ്റ്റിന് കാരണം കയ്യിലിരിപ്പ്; മദ്യത്തിനെതിരെ ശബ്ദിച്ചവൻ മദ്യത്തിനായി നയമുണ്ടാക്കി, നിരാശ തോന്നുന്നു: അണ്ണാ ഹസാരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറസ്റ്റിന് കാരണം കയ്യിലിരിപ്പ്; മദ്യത്തിനെതിരെ ശബ്ദിച്ചവൻ മദ്യത്തിനായി നയമുണ്ടാക്കി, നിരാശ തോന്നുന്നു: അണ്ണാ ഹസാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 03:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കയ്യിലിരിപ്പ് കാരണമാണ് അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതെന്ന് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. കള്ളപ്പണ, അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അറസ്റ്റിലായ വിവരത്തെക്കുറിച്ച് അഹമ്മദ്ന​ഗറിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നേരത്തെ എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അരവിന്ദ് കെജ്‌രിവാൾ, മദ്യത്തിനെതിരെ എന്നോടൊപ്പം ശബ്ദമുയർത്തിയിരുന്ന കെജ്‌രിവാൾ, ഇപ്പോൾ മദ്യത്തിനായി പ്രത്യേക നയം രൂപീകരിച്ചുവെന്നതിൽ ഞാൻ വളരെയധികം നിരാശനാണ്. ഇന്ന് അയാൾ അറസ്റ്റിലായെങ്കിൽ അതിന് കാരണം അദ്ദേഹത്തിന്റെ പ്രവൃത്തികൾ തന്നെയാണ്. “- അണ്ണാ ഹസാരെ പ്രതികരിച്ചു. ആംആദ്മി പാർട്ടി നിലവിൽ വരുന്നതിന് മുൻപ് അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാൾ. 2011 കാലഘട്ടത്തിൽ യുപിഎ സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിഷേധിക്കുന്നതിൽ അണ്ണാ ഹസാരെക്കൊപ്പം കെജ്‌രിവാളുണ്ടായിരുന്നു.

ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രിയായിരുന്നു കെജ്‌രിവാൾ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എഎപിയുടെ രണ്ട് മുതിർന്ന നേതാക്കൾ നേരത്തെ അറസ്റ്റിലാവുകയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയുമാണ്. ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

മദ്യനയ രൂപീകരണത്തിലും ലൈസൻസ് നൽകുന്നതിലും എഎപി കോഴ വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അഴിമതിക്കേസിലെ മുഖ്യസൂത്രധാരൻ കെജ്‌രിവാളാണ്. നയരൂപീകരണത്തിൽ എഎപി അദ്ധ്യക്ഷന് നേരിട്ട് പങ്കുണ്ടായിരുന്നു. മദ്യനയം സംബന്ധിച്ച് രൂപീകരിച്ച സമിതി വെറും നിഴൽ സമിതി മാത്രമായിരുന്നുവെന്നും വാട്സ്ആപ്പ് ചാറ്റുകൾ അടക്കം തെളിവായുണ്ടെന്നും ഇഡി അറിയിച്ചു.

Tags: DelhiArrestEDArvind Kejriwalanna hazare
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies