പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീപമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ബലൂചിസ്ഥാൻ പൊലീസിലെ ഐജി മൗസം പറഞ്ഞു. സ്ഫോടനം ചൂണ്ടിക്കാട്ടി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ പിന്മാറ്റത്തെ പിന്തുണയ്‌ക്കുകയാണ് മുൻ അന്താരാഷ്‌ട്ര അമ്പയർ റിച്ചാർഡ് കെറ്റിൽബൊറോ
പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചാവേർ ആക്രമണമെന്നാണ് സംശയം. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആൾക്കാർ തിങ്ങിഞെരുങ്ങി നിന്നപ്പോഴാണ് ചാവേർ പൊട്ടിത്തെറിക്കുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെഷവാർ-ബൗണ്ട് എക്സ്പ്രസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ നിൽക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു സ്ഫോടനം. നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കെറ്റിൽബൊറോയും സ്ഫോടന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യയുടെ സുരക്ഷാ ഭീഷണി വാദങ്ങളെ ശരിവച്ചു. ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ ന്യായെമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അമ്പയർ അഭിപ്രായം വ്യക്തമാക്കിയത്.
A Blast in Quetta, Pakistan
– Security Concern for @BCCI seems to be valid as India and Pakistan doesn’t have a good relations for a long time ⏳#ChampionsTrophy2025 pic.twitter.com/OZcNZxbxs4
— Richard Kettleborough (@RichKettle07) November 12, 2024