പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയേക്കുമെന്ന് ഡോൺ പത്രം. ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നാലെ ആതിഥേയത്വം വഹിക്കാനുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ ഐസിസി, എസിസി ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ കളിക്കരുതെന്ന് പാകിസ്താൻ സർക്കാർ പിസിബിയോട് നിർദ്ദേശിച്ചേക്കുമെന്നാണ് സൂചന.
അതേസമയം പിടിഐ റിപ്പോർട്ട് അനുസരിച്ച് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിൽ പിസിബി ഐസിസിയോടെ വ്യക്തത തേടിയേക്കും. കാരണം ഇന്ത്യ വരില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഹൈബ്രിഡ് മോഡലിന്റെ കാര്യം ഐസിസി പാകിസ്താനുമായി സംസാരിച്ചിട്ടില്ലെന്നാണ് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബിസിസിഐ ടീമിനെ അയക്കില്ലെന്ന് കാര്യം ഐസിസി ആണ് പിസിബിയെ അറിയിച്ചത്.
ലോക ഗവേണിംഗ് ബോഡിയോട് വ്യക്തമാക്കിയ ശേഷമാണ് വിവരം പാകിസ്താനെ ധരിപ്പിച്ചത്. അതേസമയം ഹൈബ്രിഡ് മോഡലിനെക്കുറിച്ച് നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പാകിസ്താൻ വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ പറഞ്ഞു. ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. അന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.