afganistan - Janam TV

afganistan

വിസ്മയം’! അഫ്ഗാനിൽ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗർ; ആയുധങ്ങൾ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തിൽ

താലിബാന്റെ രീതികളെ പ്രശംസിച്ച് മലയാളി വ്‌ളോഗർ. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി ...

ആവശ്യത്തിലേറെ സമാധാനവും സന്തോഷവും.. നല്ലൊരു ഒഴിവുകാലം ആസ്വദിക്കാം..! അഫ്ഗാനിസ്ഥാനിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

കാബൂൾ: വിനോദസഞ്ചാരികളെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ ഭരണകൂടം. ലോകത്തെ സമാധനം കിട്ടുന്ന ഏകസ്ഥലം അഫ്ഗാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുന്നത്. താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പാരടി(അനുകരണ) അക്കൗണ്ടിലാണ് ...

ക്രിക്കറ്റ് ബാറ്റും മറ്റ് ഉപകരണങ്ങളും കത്തിച്ചു, ജീവനിൽ പേടിച്ച് സ്വന്തം രാജ്യം വിടേണ്ടി വന്നു; വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അഫ്ഗാൻ വനിതാ താരം

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ തുടർന്ന് വനിത ക്രിക്കറ്റ് ടീം മത്സരങ്ങൾക്കിറങ്ങിയിട്ട് നാളുകൾ ഏറെയായി. ഫിറൂസ അമിരി എന്ന പതിനെട്ടുകാരി അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത് താലിബാൻ അഫ്ഗാനിസ്ഥാനിന്റെ ...

അങ്ങനെ പഠിച്ച് നന്നാവണ്ട; ഉന്നത വിദ്യാഭ്യാസത്തിന് ദുബായിലേക്ക് പറക്കാൻ ശ്രമിച്ച പെൺകുട്ടികളെ തടഞ്ഞുവെച്ച് താലിബാൻ; 100 വിദ്യാർത്ഥിനികളെ പിടിച്ചുവെച്ചത് വിമാനത്താവളത്തിൽ

കാബുൾ: ഉന്നത വിദ്യാഭ്യാസത്തിനായി ദുബായിലേക്ക് പോകാൻ ശ്രമിച്ച പെൺകുട്ടികളെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച് താലിബാൻ. പ്രമുഖ സർവ്വകലാശാലയിൽ പഠനത്തിന് അവസരം ലഭിച്ച 100 പെൺകുട്ടികളെയാണ് താലിബാൻ പിടിച്ചുവെച്ചതെന്ന് ...

അന്നം മുട്ടി അഫ്​ഗാൻ; 15 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിൽ; റിപ്പോർട്ടുകൾ പുറത്ത്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് വർഷമായി നിലനിൽക്കുന്ന വരൾച്ചയും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ജനങ്ങളെ കടുത്ത പട്ടിണിയിലേയ്ക്കാണ് തള്ളി വിട്ടിരിക്കുന്നത്. ...

അള്ളാഹു ആഗ്രഹിക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരും; ഇസ്ലാമിക ഭരണത്തിന് നിശ്ചിത കാലാവധിയില്ല; ശരീഅത്തിൽ നിന്നും വ്യതിചലനം ഉണ്ടായാൽ മാത്രമേ അത് സംഭവിക്കുവെന്നും താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ്

കാബൂൾ: വിദ്യാഭ്യാസ സ്ഥാപനത്തിൽ പെൺകുട്ടികൾക്കുള്ള വിലക്ക് നീക്കാൻ താലിബാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് വക്താവ് സാബിഹുള്ള മുജാഹിദ്. ആറാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിനുള്ള വിലക്ക് അഫ്ഗാനിൽ അതുപൊലെ ...

പുസ്തകം വായിക്കാനും ആളില്ല, വാങ്ങാനും ആളില്ല; അഫ്ഗാനിൽ ബുക്ക്സ്റ്റാളുകൾ അടച്ചു പൂട്ടുന്നു

കാബൂൾ: പുസ്തകം വാങ്ങാൻ ആളില്ല, അഫ്ഗാനിസ്ഥാനിലെ പുസ്തകശാലകളിൽ 30 ശതമാനവും പൂട്ടിയതായി റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് പുസ്തശാലകൾ കൂട്ടത്തൊടെ പ്രവർത്തനം അവസാനിപ്പിച്ചത്. പുസ്തകക്കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ ...

‘മൂന്നാം ക്ലാസ് കഴിഞ്ഞാൽ പഠിക്കാൻ പോവരുത്’ പെൺകുട്ടികളോട് താലിബാൻ; 4-ാം ക്ലാസിൽ അവരെ കയറ്റരുതെന്ന് സ്‌കൂളുകൾക്കും നിർദ്ദേശം

കാബൂൾ: മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിൽ വിലക്കേർപ്പെടുത്തി താലിബാൻ. പത്ത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ പഠിക്കരുതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം. ...

പുരികം പറിക്കുന്നതും മുടി നട്ടുപിടിപ്പിക്കുന്നതും ശരീഅത്ത് വിരുദ്ധം; മേക്കപ്പ് ഇടുന്നത് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയും; അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾക്കും നിരോധനം

കാബുൾ: അഫ്ഗാനിസ്ഥാനിലെ മുഴുവൻ ബ്യൂട്ടി പാർലറുകളും അടച്ചു പൂട്ടാൻ നിർദ്ദേശം പുറപ്പെടുവിച്ച് താലിബാൻ ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ശരീഅത്ത് നിയമപ്രകാരം ബ്യൂട്ടി സലൂണുകളുടെ പ്രവർത്തനം അനുവദിക്കാൻ ആകില്ലെന്ന് ...

താലിബാൻ ഭരണത്തിൽ കുറ്റവാളികൾ പെരുകുന്നു; ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതിൽ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

കാബൂൾ: ഈ വർഷം ഏറ്റവും കുറ്റകൃത്യങ്ങൾ നടന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് അഫ്​ഗാനിസ്ഥാൻ. വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരമാണ് ഈ റിപ്പോർട്ട്. അഴിമതി, കൊലപാതകം, മയക്കുമരുന്ന് ...

യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഐക്യരാഷ്ട്ര സഭയുടെ ഭാ​ഗമായി ജോലി ചെയ്യുന്നതിൽ നിന്നും വനിതകളെ വിലക്കി താലിബാൻ. യുഎൻ വക്താവാണ് ഇക്കാര്യം പുറത്ത് വിട്ടത്. താലിബാന്റെ ഇത്തരത്തിലെ തീരുമാനം അം​ഗീകരിക്കാൻ ...

അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിനൊടുവിൽ ആറ് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

കാബുൾ: അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ. വടക്കൻ ബാൽഖ് പ്രവ്യശ്യയിലാണ് രണ്ട് ഭീകര സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വെടിവെപ്പിനൊടുവിൽ ...

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

കാബൂൾ: പുണ്യമാസമായ റമദാനിൽ സംഗീതം മുഴക്കിയെന്ന് ആരോപിച്ച് റേഡിയോ സ്‌റ്റേഷൻ അടപ്പിച്ച് താലിബാൻ. സ്ത്രീകൾ മുൻകൈയ്യെടുത്ത് നടത്തിവരികയായിരുന്ന റേഡിയോ സ്‌റ്റേഷനാണ് താലിബാൻ അടപ്പിച്ചത്. സദായ ബനോവൻ (സ്ത്രീ ശബ്ദം) ...

അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം പൊട്ടിത്തെറി; രണ്ട് പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ അടുത്തുള്ള ഇറ്റാലിയൻ എൻജിഒ എമർജൻസി വിഭാഗത്തിലെത്തിച്ചു. ...

പുതിയ അദ്ധ്യായന വർഷം ആരംഭിച്ചെന്ന് താലിബാൻ സർക്കാർ; വിവരങ്ങളൊന്നും അറിയാതെ വിദ്യാർത്ഥികൾ

കാബൂൾ: പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും അറിയാതെ അഫ്​ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിനാൽ ക്ലാസുകളൊന്നും നടന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുഎൻ ചിൽഡ്രൻസ് ഏജൻസി ...

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തീവ്ര ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഉണ്ടായത്. വടക്കേന്ത്യയിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത് അഫ്ഗാനിലുണ്ടായ ...

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി

കാബൂൾ: സ്ത്രീകളു‌ടെ വിദ്യാഭ്യാസം വിലക്കുന്നത് ​ഗുരുതരമായ പ്രശ്നമാണെന്ന് അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം യുവാക്കൾ വലിയ രീതിയിലെ പ്രശ്നങ്ങളാണ് നേരിടുന്നതെന്നും ...

അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: കഴിഞ്ഞ ദിവസം അഫ്​ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ബൽഖ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിൽ മാദ്ധ്യമപ്രവർത്തകർക്കായി ...

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ...

അഫ്ഗാൻ ജനതയെ കൈവിടാതെ ഇന്ത്യ; ബജറ്റിൽ 200 കോടി രൂപയുടെ വികസന സഹായം, മോദി സർക്കാരിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: മോദി സർക്കാരിന്റെ 2023-2024 ബജറ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലേക്ക് 200 കോടി രൂപയുടെ വികസന സഹായമാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാന് ...

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

കാബൂൾ: സർവകലാശാലകളിലെ പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഫെബ്രുവരിയിൽ നടക്കുന്ന പരീക്ഷയിലാണ് പൂർണ വിലക്ക്. താലിബാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് ...

താലിബാനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണം; സ്ത്രീകളോടുള്ള താലിബാൻ ഭരണകൂടത്തിന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്ക്: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനിൽ യുഎൻ അംഗങ്ങൾ നടത്തിയ സന്ദർശനത്തിനു ശേഷമാണ് യുഎൻ നിലപാട് വ്യക്തമാക്കിയത്. 13-ാം നൂറ്റാണ്ടിൽ നിന്ന് 21-ാം ...

ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചില്ല; എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്ലാമിക രീതികൾ പിന്തുടരുന്നില്ലന്നാരോപിച്ചാണ് നടപടി. അഫ്ഗാനിലെ പ്രദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് ...

‘അഫ്ഗാൻ ഭീകരതയുടെ താവളം’;താലിബാൻ ക്രൂരതകളിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി

ന്യൂയോർക്ക്: അഫ്ഗാൻ മണ്ണ് ഇനിയും ഭീകരതയുടെ കേന്ദ്രമായി മാറാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. താലിബാൻ ക്രൂരതകളും രാജ്യത്ത് ഉയർന്നുവരുന്ന ഭീകരവാദ ഭീഷണികളെ കുറിച്ചും അദ്ദേഹം ...

Page 2 of 5 1 2 3 5